ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗബാധ കണക്കാണിത്. അതോടെ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 12,38,635 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ഒറ്റ ദിവസത്തിനിടെ 1,129 പേര്‍ മരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3,37,607 ആയി. 12,556 പേരാണ് ഇവിടെ രോഗം ബാധിച്ചു മരിച്ചത്. സംസ്ഥാനത്ത് രോഗം ഏറ്റവും മോശകരമായി ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്.
തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,86,492 ആയി. 3,144 പേര്‍ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യതലസ്ഥാനത്തെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 1,26,323 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചത്. 3,719 പേര്‍ സംസ്ഥാനത്ത് മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News