കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡുകള്‍ പൊളിച്ച് മാറ്റാന്‍ ഭരണകൂടം ഉത്തരവിട്ടു. കല്‍പ്പേനി ബ്ലോക്ക് ഉദ്യോഗസ്ഥനാണ് നോട്ടീസ് നല്‍കിയത്. മല്‍സ്യത്തൊഴിലാളികള്‍ നിര്‍മിച്ച് ഷെഡ് ഏഴ് ദിവസന്തത്തിനകം പൊളിച്ച് മാറ്റണമെന്ന് ഉത്തരവില്‍ പറയുന്നു.
മല്‍സ്യത്തൊഴിലാളികള്‍ സ്വമേധയാ ഷെഡ്ഡ് പൊളിച്ചില്ലെങ്കില്‍ റവന്യൂ വകുപ്പ് അത് ചെയ്യും. പൊളിക്കാനുള്ള ചിലവ് മല്‍സ്യത്തൊഴിലാളികളില്‍ നിന്നും ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെയും സമാനരീതിയില്‍ ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡ് പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News