ഇ. ശ്രീധരന് പിന്നാലെ പി.ടി ഉഷയെ പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് കേരളത്തില്‍ സീറ്റ് പിടിക്കാന്‍ കിണഞ്ഞ് പ്രയത്‌നിക്കുകയാണ് ബി.ജെ.പി. അതിനായി പല പ്രമുഖരുമായി ബി.ജെ.പി ഇതിനോടകം ചര്‍ച്ച നടത്തിക്കഴിഞ്ഞു. അത്തരത്തില്‍ അപ്രതീക്ഷിതമായി മെട്രോമാന്‍ ഇ. ശ്രീധരനെ തങ്ങളുടെ പാളയത്തിലെത്തി ബിജെപി വമ്പന്‍ രാഷ്ട്രീയ നീക്കം നടത്തിയിരിന്നു.

ശ്രീധരന് പിന്നാലെ ഒളിമ്പ്യനും മൂന്‍ അത്ലറ്റുമായ പി.ടി. ഉഷയെ പാളയത്തിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമം. കാര്‍ഷിക നിയമങ്ങളില്‍ ബിജെപിയേും കേന്ദ്രത്തേയും ശക്തമായി പിന്തുണച്ച ഒരാളാണ് പി.ടി. ഉഷ. ഉഷയുടെ ട്വീറ്റുകളിലും ആ ചായ്വ് പ്രകടമാണ്.

അതേസമയം കാലാവസ്ഥ പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗും ഗായിക റിഹാനയും നടത്തിയ പരാമര്‍ശത്തെ അപലപിച്ചും അവര്‍ രംഗത്തെത്തിയിരുന്നു എന്നതും മോദി സര്‍ക്കാരിനോടുള്ള പിന്തുണ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പി.ടി ഉഷയെ ബിജെപിയിലേയ്ക്കെത്തിക്കാന്‍ നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News