CrimeKeralaNews

ബിരിയാണി കഴിച്ച് കൈകഴുകാൻ പോയശേഷം മടങ്ങിയെത്തിയില്ല,യുവതിയും മകനും കടലിൽ മരിച്ചനിലയിൽ

നാഗര്‍കോവില്‍: വിദേശത്തുനിന്നു ഭര്‍ത്താവ് നാട്ടിലെത്താനിരിക്കെ യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാമൂട്ടുക്കട സ്വദേശി മെല്‍ബിന്റെ ഭാര്യ ശശികല(32), മകന്‍ മെര്‍ജിത് എന്നിവരാണ് മരിച്ചത്.

ശശികല ഞായറാഴ്ച അമ്മയ്ക്കും മകനുമൊപ്പം ഓട്ടോയില്‍ കാപ്പിക്കാടിനു സമീപത്തുള്ള ജോത്സ്യനെ കാണാന്‍പോയിരുന്നു. അമ്മയെ വീട്ടിലേക്ക് അയച്ചശേഷം ഓട്ടോയില്‍ മകനെയുംകൂട്ടി മണ്ടയ്ക്കാടിനു സമീപത്തുള്ള വെട്ടുമട കടല്‍ത്തീരത്തെത്തി.

കടയില്‍നിന്നു വാങ്ങിയ ബിരിയാണി ഓട്ടോയില്‍ വെച്ച് കഴിച്ചശേഷം, ശശികല കൈകഴുകാനായി കുട്ടിയുമൊത്ത് കടലിനു സമീപത്തുപോയി. വളരെ നേരമായിട്ടും കാണാതിരുന്നതിനെത്തുടര്‍ന്ന് ഭിന്നശേഷിക്കാരനായ ഓട്ടോഡ്രൈവര്‍, അവിടെയെത്തിയ യുവാവിനോടു വിവരം പറഞ്ഞു. യുവാവ് കടലില്‍ തിരച്ചില്‍ നടത്തിയപ്പോള്‍, ശശികലയുടെ മൃതദേഹം കണ്ടെത്തി.

തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ നവീന്റെ നേതൃത്വത്തിലുള്ള മറൈന്‍ പോലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച ഉച്ചയോടെ മെര്‍ജിത്തിന്റെ മൃതദേഹവും കണ്ടെടുത്തു. ആത്മഹത്യയാണെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button