27.8 C
Kottayam
Sunday, May 5, 2024

കോവിഡിന് പിന്നാലെ സംസ്ഥാനത്ത് ‘മിസ്ക്’ രോഗബാധയും

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം–സി (എംഐഎസ്–സി) ബാധിച്ച് നാല് കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 300 ലേറെ കുട്ടികൾക്ക് മിസ്ക് സ്ഥിരീകരിച്ചു. ഇതിൽ 95 ശതമാനം പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണ് മിസ്ക് ബാധിക്കുന്നത്. കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നു, വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മർദം കുറയൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉദരരോഗങ്ങൾ, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവ മിസ്കിന്റെ ലക്ഷണമാണ്.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് മിസ്ക് മരണം റിപ്പോർട്ട് ചെയ്തത്. മരിച്ച നാല് കുട്ടികളിൽ ഒരാൾക്ക് മാത്രമാണ് ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.ഈ സാഹചര്യത്തിൽ കുട്ടികൾക്ക് കോവിഡ് ബാധിക്കാതിരിക്കാൻ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week