24.6 C
Kottayam
Friday, June 5, 2026

അഫ്ഗാന് ചെറിയ സ്കോർ,ചങ്കിടിപ്പ് ഇന്ത്യയ്ക്ക്

Must read

അബുദാബി:ട്വന്റി-20 ലോകകപ്പിൽ അഫ്ഗാനിസ്താനെതിരേ ന്യൂസീലൻഡിന് 125 റൺസ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു.

മത്സരത്തിൽ ജയിക്കാനായാൽ കിവീസിന് സെമി ഉറപ്പിക്കാം. കിവീസ് ജയിച്ചാൽ ഇന്ത്യ പുറത്താകും.അർധ സെഞ്ചുറി നേടിയ നജിബുള്ള സദ്രാന് മാത്രമാണ് അഫ്ഗാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്താനായത്. 48 പന്തുകൾ നേരിട്ട സദ്രാൻ മൂന്ന് സിക്സും ആറ് ഫോറുമടക്കം 73 റൺസെടുത്തു.

നാല് ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ടാണ് കിവീസ് ബൗളിങ് നിരയിൽ തിളങ്ങിയത്. ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.

ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 5.1 ഓവറിൽ 19 റൺസെടുക്കുന്നതിനിടെ തന്നെ അവർക്ക് മുഹമ്മദ് ഷഹ്സാദ് (4), ഹസ്റത്തുള്ള സസായ് (2), റഹ്മാനുള്ള ഗുർബാസ് (6) എന്നിവരെ നഷ്ടമായി.

- Advertisement -

തുടർന്ന് ഗുൽബാദിൻ നയ്ബും നജിബുള്ള സദ്രാനും ചേർന്ന് ടീമിനെ 56 റൺസ് വരെയെത്തിച്ചു. 18 പന്തിൽ നിന്ന് 15 റൺസെടുത്ത നയ്ബിനെ പുറത്താക്കി ഇഷ് സോധി 10-ാം ഓവറിൽ ഈ കൂട്ടുകെട്ട് പൊളിച്ചു.

- Advertisement -

തുടർന്ന് ക്രീസിൽ ഒന്നിച്ച സദ്രാൻ – മുഹമ്മദ് നബി സഖ്യമാണ് അഫ്ഗാനെ 100 കടത്തിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തിൽ നിന്ന് 14 റൺസെടുത്ത നബി 18-ാം ഓവറിലാണ് പുറത്തായത്. പിന്നാലെ സദ്രാനും മടങ്ങി.

നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ന്യൂസീലൻഡ് കളിക്കുന്നത്. അഫ്ഗാൻ നിരയിൽ ഒരു മാറ്റമുണ്ട്. ഷറഫുദ്ദീൻ അഷ്റഫിന് പകരം മുജീബുർ റഹ്മാൻ ടീമിലെത്തി.

ഇന്ത്യൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചാൽ ഇന്ത്യ പുറത്താകും. എട്ടു പോയന്റുമായി ന്യൂസീലൻഡ് സെമിയിലെത്തും. അഫ്ഗാനിസ്താൻ ജയിച്ചാൽ ന്യൂസീലൻഡിനും അഫ്ഗാനിസ്താനും ആറു പോയന്റ് വീതമാകും. അപ്പോൾ ഇന്ത്യയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച, ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഇന്ത്യ നമീബിയയെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്കും ആറു പോയന്റാകും.

- Advertisement -

വെള്ളിയാഴ്ച സ്കോട്ലൻഡിനെതിരേ വമ്പൻ വിജയം നേടിയ ഇന്ത്യ നെറ്റ് റൺറേറ്റിൽ ഗ്രൂപ്പിൽ ഒന്നാമതാണിപ്പോൾ. നമീബിയയ്ക്കെതിരേ നല്ല വിജയം നേടിയാൽ റൺറേറ്റിന്റെ ആനുകൂല്യത്തിൽ ഇന്ത്യയ്ക്ക് സെമിഫൈനലിൽ എത്താം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തകർപ്പൻ ജയം ഇന്ത്യൻ ടീമിന് ആവേശം പകർന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week