KeralaNews

ഇടുക്കിയിലെ രണ്ട് താലൂക്കുകൾ തമിഴ്നാടിനോട് ചേർക്കണം, കർഷക സംഘടനകൾ അതിർത്തിയിൽ മാർച്ച് നടത്തി

കുമളി:ഇടുക്കിയിലെ രണ്ട് താലൂക്കുകൾ തമിഴ്നാടിനോട് ചേർക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളുടെ നേതൃത്വത്തിൽ അതിർത്തിയിലേക്ക് മാർച്ച് നടത്തി.കേരള-തമിഴ്നാട് അതിർത്തിയായ കുമളിക്ക് സമീപം ഗൂഡല്ലൂരിലാണ് വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തിയത്.

തേനി, മധുര, ദിണ്ടിഗൽ, ശിവഗംഗൈ, രാമനാഥപുരം ജില്ലയിലെ ജനങ്ങളുടെ ഉപജീവന മാർഗമായ മുല്ലരിയാർ അണക്കെട്ട് സംരക്ഷിക്കുക,മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ശാശ്വത പരിഹാരം കാണുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. പരിഹാരം ഉണ്ടാകണമെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ പീരുമേട് താലൂക്കും ഏറ്റവും അധികം തമിഴർ തിങ്ങിപ്പാർക്കുന്ന ദേവികുളം താലൂക്കും തമിഴ്നാട്ടിൽ ലയിപ്പിക്കണം.

മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് കേരളത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന മലയാളികൾക്കെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പെരിയാർ അണക്കെട്ടിന്മേൽ തമിഴ്നാടിന് നഷ്ടപ്പെട്ട അവകാശം വീണ്ടെടുക്കണമെന്നും മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച് നടത്തിയത്. ഇന്നലെ വൈകിട്ട് കൂടല്ലൂർ മുല്ലയ്‌ച്ചറൽ കർഷക സംഘം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ ഇറിഗേഷൻ ആൻഡ് ഡ്രിങ്കിംഗ് വാട്ടർ കൺസർവേഷൻ അസോസിയേഷൻ, മുല്ലപ്പെരിയാർ അഗ്രികൾച്ചറൽ അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഗൂഡല്ലൂർ പുതിയ ബസ് സ്റ്റാൻഡിനു സമീപം പ്രകടനം പോലീസ് തടഞ്ഞു.പരിപാടിയിൽ നിരവധി കർഷകർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker