മാനന്തവാടി: ഹോട്ടലില്‍ നിന്നു വാങ്ങിയ ബീഫ് ഫ്രൈയില്‍ നിന്ന് വിചിത്രമായ എല്ല് കണ്ടെത്തി. പോത്തിന്റെതല്ലെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരിച്ചതോടെ കറിയുടെ ചിത്രത്തോടൊപ്പം വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരിക്കുകയാണ് അഡ്വ ശ്രീജിത്ത് പെരുമന. ഹോട്ടലുകളില്‍ വില്‍പന നടത്തുന്ന ഇറച്ചികള്‍ ഏത് മൃഗത്തിന്റേതാണ് എന്ന് കണ്ടെത്താനോ നടപടിയെടുക്കാനോ സംവിധാനങ്ങളില്ലെന്ന് അഡ്വ ശ്രീജിത്ത് പറയുന്നു. നിലവില്‍ മൂന്നു ലാബുകള്‍ ഫുഡ് സേഫ്റ്റി വകുപ്പിന് കീഴില്‍ ഉണ്ടെങ്കിലും അവിടെയൊന്നും ഏത് മൃഗത്തിന്റെ ഇറച്ചിയാണെന്നു പരിശോധിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫോയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ബീഫ് ഫ്രെയ്യിലെ വിചത്രമായ എല്ല് ; അറിയാതെ പോകരുത് നിസ്സഹായത്തോടെ പകച്ചു നില്‍ക്കുന്ന കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിനെ !
ബീഫ് ഫ്രയില്‍ നിന്നും കിട്ടിയ എല്ല് പോത്തിന്റേതല്ലെന്ന് ഡോക്ടര്‍മാര്‍ ; പല്ലും നഖവുമില്ലാതെ നോക്കുകുത്തിയായി പകച്ചു നില്‍ക്കുന്ന സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ; ഹോട്ടലുകളില്‍ വില്‍പന നടത്തുന്ന ഇറച്ചികള്‍ ഏത് മൃഗത്തിന്റേതാണ് എന്ന് കണ്ടെത്താനോ നടപടിയെടുക്കാനോ സംവിധാനങ്ങളില്ല. തെരുവ് പട്ടികളെ കാണാതാവുന്ന; പട്ടിയിറച്ചി വില്‍പന നടക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കവേ ആശങ്കയോടെ വായിക്കേണ്ട വസ്തുതകളിലേക്ക്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മാനന്തവാടി/കാട്ടിക്കുളം പ്രദേശത്തെ ഹോട്ടലില്‍ നിന്നും മേടിച്ച ബീഫ് ഫ്രൈയ്യില്‍ അസ്വാഭാവികമായ രൂപത്തിലും വലിപ്പത്തിലും 2 ാാ ല്‍ താഴെ വലിപ്പമുള്ള ഒരു എല്ല് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റിടുകയും പൊതുജനാഭിപ്രായം ആരായുകയും ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരില്‍ ഭൂരിഭാഗവും അത് പോത്തിന്റെ എല്ല് അല്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ശ്രമിച്ചത്. ഇന്ന് നടത്തിയ അന്വേഷണങ്ങള്‍ ഇങ്ങനെ..
വിഷയം അറിയിക്കാന്‍ തിരുനെല്ലി പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്റ്ററെ ഫോണില്‍ വിളിക്കുന്നു. ആവര്‍ത്തിച്ച് വിളിച്ചിട്ടും ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ രവീന്ദ്രന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല.
ഫുഡ് സേഫ്റ്റി വയനാട് ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ വര്‍ഗീസ് പി ജെയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇത്തരം കേസുകളില്‍ ഫുഡ് സാമ്പിളുകള്‍ ഉപയോഗിച്ച് ഏതു മൃഗത്തിന്റേതാണ് ഇറച്ചി എന്ന് കണ്ടെത്താനുള്ള പരിശോധന കേരളത്തില്‍ നടത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുന്നു. നിലവില്‍ മൂന്നു ലാബുകള്‍ ഫുഡ് സേഫ്റ്റി വകുപ്പിന് കീഴില്‍ ഉണ്ടെങ്കിലും അവിടെയൊന്നും ഏത് മൃഗത്തിന്റെ ഇറച്ചിയാണെന്നു പരിശോധിക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുന്നു. സംഭവത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്തതായും ഉടന്‍ അന്വേഷണം നടത്താമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഫുഡ് പരിശോധന ഫലം വരുന്നതുവരെ ഹോട്ടലുടമയ്ക്കെതിരെയോ ഹോട്ടലിനെതിരെയോ നടപടികള്‍ പാടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. കൂടാതെ പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ എല്ല് പരിശോധിക്കുന്നതിനുള്ള സംവിധാനം ഉണ്ടോ എന്ന് അന്വേഷിച്ചു അറിയിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
ഗവണ്മെന്റ് വെറ്ററിനറി/ഫോറസ്റ്റ് സര്‍ജന്മാരുമായി സംസാരിക്കുന്നു. വാട്‌സാപ്പില്‍ ഫോട്ടോ നല്‍കിയതിനെ തുടര്‍ന്ന് സീനിയര്‍ ഡോക്റ്റര്‍മാരോടുള്‍പ്പെടെ ചര്‍ച്ചചെയ്ത് എല്ലിന്‍ കഷ്ണം ബീഫിന്റേതല്ല എന്ന് അനൗദ്യോദികമായി അറിയിച്ചു. കൂടാതെ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നൊളജിയിലേക്ക് അയക്കാനുള്ള സാദ്ധ്യതകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സണ്ടര്‍ ഫോര്‍ ബയോടെക്നോളജിയുമായി ബന്ധപ്പെട്ടു. കാര്യങ്ങള്‍ വിശദമായി അറിയിച്ചെങ്കിലും പാചകം ചെയ്ത ബീഫില്‍ നിന്നുമുള്ള എല്ലില്‍ നിന്നും ഡിഎന്‍എ പരിശോധന നടത്തുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അവര്‍ അറിയിച്ചു. എങ്കിലും പരിശോധനകള്‍ നടത്താനുള്ള സാധ്യതയുണ്ട് എന്നും അറിയിച്ചു.
തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണര്‍ അനില്‍കുമാര്‍ സാറുമായി സംഭവത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിന്റെ പരിമിതികളെ കുറിച്ചാണ് അദ്ദേഹം കൂടുതലായും പറഞ്ഞത്. നിലവില്‍ ഏതു മൃഗത്തിന്റെ ഇറച്ചിയാണെന്നു കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് യാതൊരുവിധ മാര്‍ഗ്ഗങ്ങളുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. പരാതി ലഭിച്ചാല്‍പോലും സാമ്പിളുകള്‍ രാജീവ് ഗാന്ധി സെന്ററിലേക്കോ, പാലാട് സെന്ററിലേക്കോ അയക്കാന്‍ സാധിക്കില്ല എന്നും അത്തരം റിസള്‍ട്ടുകള്‍ ഒരു കണ്‍ക്ലൂസിവ് തെളിവായി ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. പാലോട് വെറ്ററിനറി റിസര്‍ച്ച് സെന്ററുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ങഛഡ ഒപ്പിടാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഒരു മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ സംഭവത്തിന്റെ പ്രാധാന്യം അദ്ദേഹം മനസിലാക്കുകയും വിഷയം പാലോട് ഗവേഷണ കേന്ദ്രത്തിലെ ഡോക്ടര്‍ നന്ദകുമാറുമായി സംസാരിക്കാനും ആവശ്യപ്പെട്ടു.
ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം പാലോട് വെറ്ററിനറി സെന്ററിലെ ഡോക്റ്റര്‍ നന്ദകുമാര്‍ സാറുമായി സംസാരിച്ചു. അദ്ദേഹം ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ഗുവാഹാട്ടിയിലായിരുന്നു. എങ്കിലും പ്രത്യേക താത്പര്യമെടുത്ത് സംഭവത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം എല്ലുകള്‍ പരിശോധിച്ചുള്ള മൃഗമേതാണെന്നു നിര്‍ണ്ണയിക്കുന്നതിലുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടികാണിച്ചു. നിലവില്‍ ഹൈദരാബാദില്‍ മാത്രമേ ഏറ്റവും കൃത്യമായ രീതിയില്‍ അത്തരമൊരു പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. ഉചഅ പരിശാധന്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ജാഗ്രതയോടെ ഇടപെടേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് എല്ലിന്‍ കഷ്ണം ഉള്‍പ്പടെയുള്ള ഫോട്ടോഗ്രാഫുകള്‍ അയച്ചു നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അല്പം മുന്‍പ് വയനാട് ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ വീണ്ടും വിളിച്ചിരുന്നു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണറുമായി ചര്‍ച്ച ചെയ്ത കാര്യം അസിസ്റ്റന്റ് കമ്മീഷന്റെ അറിയിച്ചു . ഇത്തരമൊരു സംഭവം ആദ്യമായാണ് ശ്രദ്ധയിപ്പെടുന്നതിനും അതിന്റെതായ ഗൗരവത്തിലാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. സാധ്യമായ ഇടപെടലുകളും അദ്ദേഹം ഉറപ്പു തന്നു.
നിലവില്‍ ബീഫ് സാമ്പിള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നാല്‍ ദിവസങ്ങള്‍ വൈകുംതോറും പരിശോധനയ്ക്കുള്ള സാദ്ധ്യതകള്‍ കുറയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കിലും പൊതുജനാരോഗ്യത്തെയും സാമൂഹിക സാഹചര്യങ്ങളെയും കണക്കിലെടുത്ത് സംഭവത്തില്‍ ഒരു ശാസ്ത്രീയ നിഗമനത്തിലെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ വ്യക്തിപരമായി പരിശോധിക്കാന്‍ നല്‍കുകയാണെങ്കില്‍ വലിയൊരു തുക ഇതിനായി ചിലവാകുമെന്നും വിദഗ്ധര്‍ അറിയിക്കുന്നു
ശൂന്യാകാശത്ത് മനുഷ്യന്‍ സ്ഥിര താമസമാക്കിയ ഈ കാലത്തും, പൊതുജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങളിലൊന്നായ സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടലുകളില്‍ പാകം ചെയ്യുന്ന ഇറച്ചി ഏതു മൃഗത്തിന്റേതാണ് ഏന് പോലും പരിശോധിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് എന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും പൊതുജനം മനസിലാക്കണം.
അഡ്വ ശ്രീജിത്ത് പെരുമന
ബീഫ് ഫ്രെയ്യിലെ വിചത്രമായ എല്ല് ; അറിയാതെ പോകരുത് നിസ്സഹായത്തോടെ പകച്ചു നിൽക്കുന്ന കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിനെ !ബീഫ്…
Posted by Sreejith Perumana on Friday, November 29, 2019