24.6 C
Kottayam
Friday, June 5, 2026

രാജ്യത്ത് രണ്ടുതരം പൗരൻമാരില്ല :അടൂർ ഗോപാലകൃഷ്ണൻ

Must read

തിരുവനന്തപുരം:നിയമ പണ്ഡിതരുൾപ്പെടെയുള്ളവർ രണ്ടുവർഷക്കാലത്തിലേറെ വിശദമായ ആലോചന നടത്തിയാണ് ഭാരതത്തിന്റെ ഭരണഘടനയ്ക്കു രൂപംനൽകിയതെന്നും ഭരണഘടനയ്ക്കു കീഴിൽ രണ്ടുതരം പൗരൻമാരില്ലെന്നും വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ തോന്നയ്ക്കൽ ചെമ്പക മംഗലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന കാലമാണിത്. ഇന്ത്യ വിശാലമായ ഒരു രാജ്യമാണ്. ഇവിടെ വേർതിരിവുകളില്ലാതെ എല്ലാ പൗരൻമാർക്കും തുല്യാവകാശമുണ്ട്. ഇവിടെയുള്ളവർ മാത്രമല്ല ഇവിടേക്ക് അഭയാർഥികളായി വരുന്നവരെയും സ്വീകരിക്കുന്നതിനുള്ള വിശാലമനസ്കത നമുക്കുണ്ടാകണം. നിർഭാഗ്യവശാൽ ഇതിനുവിരുദ്ധമായ നയങ്ങളാണ്
നടപ്പാക്കപ്പെടുന്നത്. അത് ലോകത്തിനു മുൻപിൽ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയിരിക്കുന്നു. വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം ഇന്ത്യയുടെ ഈ തെറ്റായ നയങ്ങൾക്കെതിരെയുള്ള വാർത്തകളും ചിത്രങ്ങളും നിറയുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധം കേരളത്തിൽ ഏറ്റവും ശക്തമാണ് . ഇക്കാര്യത്തിൽ കേരളം രാഷ്ട്രത്തെ നയിക്കുന്ന ദീപമാവണം – അദ്ദേഹം പറഞ്ഞു.

ജില്ലയിൽ 32 കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിക്കും. ഇതുൾപ്പെടെ സംസ്ഥാനത്താകെ 500 കേന്ദ്രങ്ങളിലാണ് ഇത്തവണ കലാജാഥ അവതരിപ്പിക്കുന്നത്.
ജില്ലാ സംസ്കാരം സബ്കമ്മിറ്റി ചെയർമാൻ പി.എസ്.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
മുൻ രാജ്യസഭാ മെമ്പർ സി. പി. നാരായണൻ , ജില്ല കലാകൺവീനർ എ. ആർ. മുഹമ്മദ്, മംഗലപുരം പഞ്ചായത്ത് പ്രസിഡണ്ട്
വേങ്ങോട് മധു , വാർഡ് മെമ്പർ
ജയമോൻ, ഉമ തൃദീപ്, സഹദേവൻ തുടങ്ങിയർ സംസാരിച്ചു. തുടർന്ന് ,”ആരാണ് ഇന്ത്യക്കാർ” നാടകം അവതരിപ്പിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week