27.4 C
Kottayam
Thursday, June 4, 2026

സ്വര്‍ണ്ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസെന്ന് വി.ഡി സതീശന്‍; അവിശ്വാസ പ്രമേയം അവതരിപ്പിച്ചു

Must read

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ അവതരണം തുടങ്ങി. വി.ഡി സതീശന്‍ എംഎല്‍എയാണ് പ്രമേയം അവതരിപ്പിക്കുന്നത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ഓണക്കിറ്റ് തുടങ്ങിയ വിവാദങ്ങള്‍ എല്ലാ ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശന്റെ പ്രമേയ അവതരണം.

മുഖ്യമന്ത്രി പിണറായി വിജയനെ ബ്രൂട്ടസ് എന്ന് വിശേഷിപ്പിച്ചാണ് വി ഡി സതീശന്‍ പ്രസംഗം ആരംഭിച്ചത്. ഭരണത്തിന്റെ കപ്പിത്താനാണ് മുഖ്യമന്ത്രിയെന്നും ദൗര്‍ഭാഗ്യവശാല്‍ ചുഴലിയില്‍പ്പെട്ട അവസ്ഥയിലാണ് സര്‍ക്കാരെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. സംസ്ഥാനത്ത് മൂന്നാംകിട കള്ളക്കടത്ത് സംഘം വളര്‍ന്നു വരുന്ന സാഹചര്യമാണുള്ളത്. ആരും പണം മുടക്കുകയും ഏത് തരത്തിലുള്ള കള്ളക്കടത്തും നടക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ പ്ലാന്‍ നടക്കുന്നുണ്ട്. കേരളത്തിന്റെ പ്രബലമായ, മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇതിന് ഉപയോഗിച്ചത്.

സര്‍ക്കാരിന്റെ വകുപ്പുകള്‍ കൈയിലിട്ട് അമ്മാനമാടുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തന്നെ കള്ളക്കടത്തുകാര്‍ കൈയിലാക്കി. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന വകുപ്പില്‍ പിന്‍വാതിലിലൂടെ നിയമനം നടക്കുമ്പോഴും മുഖ്യമന്ത്രി അത് അറിഞ്ഞില്ലെന്ന് പറയുന്നു. ആര്‍ക്കും വരുതിയില്‍ ആക്കാന്‍ പറ്റുന്ന ഓഫീസായി, മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ കരാര്‍ നിയമം ലംഘിച്ചാണ് ഒപ്പുവച്ചതെന്ന് വി ഡി സതീശന്‍ ആരോപിച്ചു. മന്ത്രി കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച സതീശന്‍, കള്ളക്കടത്തിന് വിശുദ്ധ ഗ്രന്ഥമല്ല മറയാക്കേണ്ടതെന്നും തുറന്നടിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week