ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യത്തിനും ഇറച്ചിക്കും സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ഈ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പാല്‍ക്കച്ചവടത്തിനിറങ്ങി മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കണമെന്നാണ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തത്.
ലഖ്‌നൗവില്‍ കൃഷ്‌ണോത്സവത്തിനിടയിലാണ് പ്രഖ്യാപനം. കൃഷ്ണനെ ഉപാസിച്ചാല്‍ കൊവിഡ് വ്യാപനം കുറയുമെന്ന് അവകാശപ്പെട്ട ആദിത്യനാഥ് വൈറസ് ഇല്ലാതാക്കാന്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
കൃഷ്ണന്റെ ജന്മസ്ഥലമായി വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും. ഇതിനായി ഫണ്ടിന്റെ ക്ഷാമം ഉണ്ടാകില്ല.
ആധുനിക സാങ്കേതിക വിദ്യയെ സാംസ്‌കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേര്‍ത്ത് മേഖലയുടെ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന്‍ ചൗധരി, ശ്രീകാന്ത് ശര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.