മയക്കുമരുന്ന് നല്‍കി തന്റെ നഗ്‌ന വീഡിയോ നിര്‍മിച്ചു; ഗുരുതര ആരോപണവുമായി മുന്‍ മിസ് യൂണിവേഴ്സ്
മുംബൈ: മയക്കുമരുന്ന് നല്‍കി നഗ്‌ന വീഡിയോ ചിത്രീകരിച്ചതായി മുന്‍ മിസ് യൂണിവേഴ്സിന്റെ പരാതി. 2019 വി.വി.എന്‍ മിസ് യൂണിവേഴ്സ് ആയ പാരി പസ്വാനാണ് മുംബൈ പോലീസില്‍ പരാതി നല്‍കിയത്. ജോലിയുടെ ആവശ്യങ്ങള്‍ക്കായി മുംബൈയിലെത്തിയ തന്റെ ഭക്ഷണത്തില്‍ മയക്കു മരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കിയ ശേഷം നഗ്‌ന വീഡിയോ ചിത്രീകരിച്ചെന്നാണ് പാരി പസ്വാന്റെ പരാതി.
മുംബൈയില്‍ വെച്ച് കൂള്‍ ഡ്രിംഗ്സില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം തന്റെ നഗ്‌ന വീഡിയോ നിര്‍മിച്ചുവെന്നും ഇതേ കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ മുംബൈ പോലീസില്‍ പരാതി നല്‍കിയതെന്നുമാണ് സംഭവത്തെ കുറിച്ച് പാരി പസ്വാന്‍ പറയുന്നത്. അതേ സമയം ഫിലിം പ്രൊഡക്ഷന്‍ ഹൗസിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ മുംബൈയിലുണ്ടെന്നും അവര്‍ക്കെതിരെ മല്‍വാനി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവരെ നിയമത്തിന്‍ മുന്നില്‍ കൊണ്ടുവരണമെന്നും പാരി കൂട്ടിച്ചേര്‍ത്തു.
പോണ്‍ സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായി രാജ് കുന്ദ്രയ്ക്കെതിരായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മുംബൈയില്‍ നിന്നും വീണ്ടും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. പോണ്‍ കണ്ടന്റ് നിര്‍മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ ജൂലൈ 19 നാണ് രാജ് കുന്ദ്ര അറസ്റ്റിലാവുന്നത്. മുംബൈയില്‍ സിനിമാ മോഹവുമായി എത്തുന്ന പെണ്‍കുട്ടികളെ സിനിമാ ഷൂട്ടിംഗാണെന്നുള്ള വ്യാജേന വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പോണ്‍ സിനിമകളില്‍ അഭിനയിപ്പിച്ചു എന്നാണ് കുന്ദ്രയ്ക്കെതിരായ പരാതി.
രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.
ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്. ഇപ്പോള്‍ പരാതി നല്‍കിയ പാരി പസ്വാന്‍ നേരത്തേയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സ്ത്രീധന തര്‍ക്കത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പാരിയുടെ ഭര്‍ത്താവ് നീരജിനെ മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ നീരജിന്റെ കുടുംബം കടുത്ത ആരോപണമാണ് മോഡലിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പാരി പസ്വാന്‍ മുംബൈയില്‍ പോണ്‍ വീഡിയോകളില്‍ അഭിനയിക്കാറുണ്ടെന്നും, നിരപരാധികളായ ഒരുപാട് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തി ഇത്തരം വീഡിയോകള്‍ ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നുമാണ് അവര്‍ ആരോപിക്കുന്നത്.