31.1 C
Kottayam
Tuesday, May 14, 2024

ആദിപുരുഷ്: ഹനുമാൻ ജിയ്ക്കുള്ള സീറ്റ് ബുക്ക്ഡ്, ചിത്രം വൈറൽ

Must read

പ്രഭാസ് ചിത്രം ആദിപുരുഷ് നാളെ തീയേറ്ററുകളിലേക്ക് എത്തുകയാണ്. എല്ലാ തീയേറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഭഗവാൻ ഹനുമാന് ഈ സീറ്റ് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. 

ഹനുമാനായി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. ഇത്തരത്തിൽ എല്ലാ തിയറ്ററുകളിലും ഹനുമന്റെ ഫോട്ടോയോ വിഗ്രഹമോ റിസർവ് ചെയ്ത സീറ്റിൽ സ്ഥാപിക്കും എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്. 

‘രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഹനുമാൻ പ്രത്യക്ഷപ്പെടും. ഇത് ഞങ്ങളുടെ വിശ്വാസമാണ്. ഈ വിശ്വാസം മാനിച്ച്  രാമൻ നായകനായ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തീയേറ്ററുകളിലും ഹനുമാന് ഒരു സീറ്റ് റിസർവ് ചെയ്യും.’ എന്നാണ് അണിയറപ്രവർത്തകർ നേരത്തെ പ്രസ്താവനയിൽ അറിയിച്ചിരുന്നത്. 

ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള പുരാണ ചിത്രമാണ് ആദിപുരുഷ് . ഓം റൗട്ട് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ സണ്ണി സിംഗ്, ദേവദത്ത നാഗ് എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

500 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ആരംഭിച്ചത് മുതൽ തന്നെ നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. സെയ്ഫ് അലി ഖാന്റെ ‘രാവണൻ മനുഷ്യനാണ്’ എന്ന കമന്റ് മുതൽ മോശം VFX വരെ വാർത്തകളിൽ നിറഞ്ഞു. ലോകമെമ്പാടുമുള്ള ഒട്ടേറെ ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം.

2023ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ചിത്രങ്ങളില്‍ ഒന്നാണ് ആദിപുരുഷ്. ചിത്രം റിലീസിനെത്താന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെ അവസാന ഘട്ട പ്രമോഷന്‍ തിരക്കുകളിലാണ് നിര്‍മ്മാതാക്കള്‍. ഏറ്റവുമൊടുവില്‍ എല്ലാ തിയറ്ററുകളിലെയും ഒരു സീറ്റ് ഒഴിച്ചിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ സീറ്റ് ഭഗവാന്‍ ഹനുമാന് സമര്‍പ്പിക്കുമെന്നാണ് പ്രഖ്യാപനം.

ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ജൂണ്‍ 16ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇതിന് മുന്നോടിയായാണ് ഒരു സീറ്റ് ഒഴിച്ചിടുമെന്ന പ്രഖ്യാപനം.

‘രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഹനുമാന്‍ പ്രത്യക്ഷപ്പെടും. ഇത് ഞങ്ങളുടെ വിശ്വാസമാണ്. ഈ വിശ്വാസം മാനിച്ച്  രാമന്‍ നായകനായ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഹനുമാന് ഒരു സീറ്റ് റിസര്‍വ് ചെയ്യും.’, അണിയറപ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ഇന്ത്യന്‍ ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള പുരാണ ചിത്രമാണ് ആദിപുരുഷ് . ഓം റൗട്ട് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രഭാസ്, കൃതി സനോന്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ സണ്ണി സിംഗ്, ദേവദത്ത നാഗ് എന്നിവര്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

500 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ ചിത്രം ആരംഭിച്ചത് മുതല്‍ തന്നെ നിരവധി പ്രതിസന്ധികള്‍ നേരിട്ടിരുന്നു. സെയ്ഫ് അലി ഖാന്റെ ‘രാവണന്‍ മനുഷ്യനാണ്’ എന്ന കമന്റ് മുതല്‍ മോശം VFX വരെ വാര്‍ത്തകളില്‍ നിറഞ്ഞു. ലോകമെമ്പാടുമുള്ള ഒട്ടേറെ ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week