പണം വാങ്ങി വഞ്ചിച്ചു,ഗുരുതര ആരോപണവുമായി നടി പോലീസ് സ്റ്റേഷനില്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്‌നേഹ. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.ഇപ്പോഴിതാ തന്റെ 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് രണ്ട് വ്യവസായികള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് സ്‌നേഹ.
ചെന്നൈ കാനാതുര്‍ പോലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നതെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എക്‌സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രണ്ട് വ്യക്തികള്‍ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. തങ്ങളുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു.
എന്നാല്‍ അവര്‍ വാക്കു പാലിച്ചില്ല. പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തിയതായും താരം പരാതിയില്‍ പറയുന്നു. സ്‌നേഹയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.