24.1 C
Kottayam
Tuesday, November 26, 2024

താമസം ഫ്ലാറ്റിൽ, പുറത്തിറങ്ങിയില്ല പലതും ഞാൻ അനുഭവിച്ചു, ആദ്യ വിവാഹമോചനത്തിന് കാരണം,രണ്ടാം വിവാഹത്തിനുശേഷം തുറന്ന് പറഞ്ഞ് നടി യമുന

Must read

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം യമുനയുടെ രണ്ടാം വിവാഹം സമൂഹ മാധ്യമങ്ങളിലടക്കം വലിയ കോലാഹലങ്ങളാണ് സൃഷ്ട്ടിച്ചത് . അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മുകാംബിക ക്ഷേത്രത്തില്‍ വെച്ചാണ് താരവിവാഹം നടന്നത്. വിവാഹ ഫോട്ടോകൾ പുറത്തുവന്നതോടെ പലർക്കും വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനുമായി തന്റെ രണ്ടാം വിവാഹം കഴിഞ്ഞെന്ന് തുറന്ന് പറഞ്ഞായിരുന്നു യമുന സോഷ്യൽ മീഡിയയിലൂടെ എത്തിയത്.

വിവാഹ വാർത്ത വന്നത് മുതൽ ഇവരുടെ ബന്ധത്തെ കുറിച്ച് പറഞ്ഞ് പലതരത്തിലുള്ള ഗോസിപ്പുകള്‍ ഉയര്‍ന്ന് വന്നിരുന്നു ഇപ്പോൾ ഇതാ അഞ്ച് വര്‍ഷം മുന്‍പ് യമുനയുടെ ആദ്യ വിവാഹബന്ധം ഉപേക്ഷിക്കാന്‍ കാരണം ദേവനാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയുകയാണ് യമുനയും ഭര്‍ത്താവും. ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതികള്‍ മനസ് തുറന്നത്.

‘പുനര്‍ വിവാഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. കാരണം ഒരു വിവാഹം ഇത്രയും വൈറലാവുന്നത് എന്താണെന്ന് മനസിലായില്ല. ലോകം മൊത്തമുള്ള മലയാളികള്‍ എന്നെ സ്‌നേഹിക്കുകയും നെഞ്ചിലേറ്റുകയും ചെയ്തിരുന്നുവെന്ന് ഈ വിവാഹത്തോടെയാണ് ഞാന്‍ മനസിലാക്കിയത്. ഇതിന് മുന്‍പ് കഥാപാത്രങ്ങളിലൂടെയുള്ള പ്രശംസയൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും ഇത്രയും വ്യാപകമായുള്ള ആശംസകളും മറ്റുമൊക്കെ കിട്ടിയതിപ്പോഴാണ്. അതാണ് എന്റെ പുനര്‍വിവാഹത്തെ കുറിച്ച് പറയാനുള്ളത്.

മക്കള്‍ എന്റെ കൂടെയാണ് താമസിക്കുന്നത്. ഈ വെക്കേഷന്‍ വന്ന സമയത്ത് അവര്‍ അച്ഛന്റെ അടുത്തേക്ക് പോവും. കൊറോണയുടെ തുടക്കത്തില്‍ അവരുടെ വെക്കേഷനായിരുന്നു. ആ സമയത്ത് അവര്‍ അച്ഛനൊപ്പമാണ്. ലോക്ഡൗണ്‍ കാരണം അവര്‍ അവിടെ കുടുങ്ങി പോയി. ആ രണ്ട് മാസം ഞാന്‍ ഒറ്റയ്ക്ക് ഫ്‌ളാറ്റിലായിരുന്നു. പുറത്ത് പോലും ഇറങ്ങാന്‍ കഴിയാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്ന സാഹചര്യത്തിലുണ്ടാവുന്ന മാനസിക പ്രശ്‌നങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായി. അതുവരെ ഞാന്‍ അനുഭവിക്കാത്ത പലതും അനുഭവിച്ചു. അപ്പോഴാണ് ജീവിതത്തില്‍ എന്തെങ്കിലുമൊരു മാറ്റം ഉണ്ടാവണമെന്ന് ചിന്തിച്ച് തുടങ്ങിയത്.

അങ്ങനെയാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്. ഞാന്‍ ആദ്യ ബന്ധം വേര്‍പിരിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. ഇക്കഴിഞ്ഞ കാലം രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഇങ്ങനെയൊരു തീരുമാനത്തെ കുറിച്ച് ആദ്യം മക്കളോട് പങ്കുവച്ചു. അവരാണ് അമ്മ ഒറ്റയ്ക്കാവരുതെന്ന തീരുമാനത്തില്‍ മുന്നില്‍ നിന്നതെന്നും യമുന പറയുന്നു.

അഞ്ച് വര്‍ഷം മുന്‍പ് യമുനയുടെ ഡിവേഴ്‌സിന് കാരണക്കാരന്‍ ദേവന്‍ ആണോ എന്ന ചോദ്യത്തിന് ഇരുവരും വ്യക്തമായി ഉത്തരം പറഞ്ഞിരുന്നു. യമുന ഒരു നടിയാണെന്നും അങ്ങനെ ഒരു പേര് പോലും ഉണ്ടെന്ന് താന്‍ അറിഞ്ഞത് വൈകിയാണെന്ന് ദേവന്‍ വ്യക്തമാക്കുന്നു. ഞാൻ മുൻപ് വിവാഹം കഴിച്ചതാണ്. ആ ബന്ധത്തിന്റെ അവസാനം ഞാൻ മനസ്സിലാക്കി എന്തൊക്കെ ഉണ്ടെങ്കിലും, അത്യാവശ്യം വേണ്ടത് മനഃസമാധാനം ആണ് എന്ന്. യമുനയോട് ആദ്യം സംസാരിക്കുമ്പോൾ വിവാഹജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പടുകൾ തുറന്നു പറഞ്ഞിരുന്നു. ആ സമയം ആണ് തന്റെ അതെ അഭിപ്രായം യമുനയും പങ്ക് വച്ചത്. അപ്പോൾ ഒരേ കാഴ്ചപ്പാടുകൾ ഉള്ള ആളുകൾ ഒരുമിച്ചു പൊയ്ക്കൂടേ എന്ന് ആലോചിക്കുകയിരുന്നു. ഒരു മകൾ ആണ് ഉള്ളത്, അവൾ യൂ എസിൽ പഠിക്കുകയാണ്‌. യമുനക്കും അങ്ങോട്ട് വേണമെങ്കിലും വരാം, എന്ത് തീരുമാനിക്കാനുള്ള അവകാശം യമുനയ്ക്കാണെന്നും ദേവൻ അഭിമുഖത്തിൽ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു; ഇടിച്ചത് ഔദ്യോ​ഗിക വാ​ഹനം

കൊച്ചി: കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. ട്രാഫിക് എസി അഷറഫിൻ്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഫ്രാൻ‌സിസിന് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ...

കുടുംബത്തർക്കം; ഭാര്യയെ വെട്ടി വീഴ്ത്തി കുട്ടികളുമായി കടന്ന് കളഞ്ഞ് യുവാവ്

പത്തനംതിട്ട: ഭാര്യയെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മക്കളുമായി കടന്നു. കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ആങ്ങമൂഴി സ്വദേശി അശ്വതി (28)ക്കാണ് വെട്ടേറ്റത്. മൈലപ്ര കോട്ടമലയിൽ ഇന്നലെ രാവിലെ എട്ടിനാണ് സംഭവം നടന്നത്....

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം, പരിഹരിയ്ക്കാൻ യോഗം വിളിച്ചു; പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും കസേരയടി

തിരുവനന്തപുരം : പൂവച്ചൽ ഗവ. െവാക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ തമ്മിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ. തടയാൻ ചെന്നെ പ്രിൻസിപ്പലിനും പി ടി എ പ്രസിഡന്റിനും മർദ്ധനം. നേരത്തെ ഉണ്ടായിരുന്ന സംഘർഷം പറഞ്ഞു തീർക്കാൻ...

വരുന്നു ക്യുആർ കോഡുള്ള പാൻ കാർഡുകൾ ; ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതി ; പാൻ 2.0യ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പാൻ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. നികുതിദായകരുടെ ഡിജിറ്റൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദായനികുതി വിവരങ്ങളുടെ ശേഖരണം എളുപ്പത്തിലാക്കുന്നതിനും...

Popular this week