പ്രതിശ്രുത വരനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പാകിസ്ഥാനി നടി സബ ഖമര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയാതായി റിപ്പോര്‍ട്ട്. പ്രമുഖ ബ്ലോഗറും ബിസിനസുകാരനുമായ അസിം ഖാനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നാണ് നടി പിന്മാറിയത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ അവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ പ്രമുഖ നടിയായ സബ ഖമര്‍ ഇര്ഫാന് ഖാന്റെ ഹിന്ദി മീഡിയത്തിലൂടെ ബോളിവുഡ് പ്രേക്ഷകര്‍ക്കും സുപരിചിതയാണ്.
ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷമാണ് അസിം ഖാനെതിരെ മറ്റൊരു യുവതി ലൈംഗികാരോപണവുമായി മുന്നോട്ട് വന്നത്. ഇതേ തുടര്‍ന്ന് താന്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് സബ ഖമര്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു.