ബെംഗളൂരു: പ്രമുഖ ചലച്ചിത്ര താരവും കർമാടകത്തിലെ മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേർന്നേക്കുമെന്നു സൂചന. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് പതിനൊന്നിനു സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയില്‍ ചേരുന്നതെന്നാണ് മാധ്യമ റിപ്പോർട്ട്.
അതേസമയം, സുമലത ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. 2019ലും സുമതല ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ബിജെപിയിലേയ്കുള്ള പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കാന്‍ സുമലത തയാറായില്ല. അതേസമയം, സുമലത ബിജെപിയിൽ ചേർന്നേക്കാമെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നാണു പല ബിജെപി നേതാക്കന്മാർ പറയുന്നത്.
എന്ന്, എപ്പോള്‍, എവിടെ വച്ചാകും പാര്‍ട്ടി പ്രവേശനം എന്നതു സംബന്ധിച്ചു ബിജെപി നേതാക്കന്മാര്‍ക്കും വ്യക്തതയില്ല. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നയിക്കുന്ന വിജയ സങ്കല്‍പ രഥയാത്ര ബുധനാഴ്ച ചാമരാജ് നഗറിലെ മാലേ മഹാദേശ്വരത്തുനിന്നു തുടങ്ങിയിട്ടുണ്ട്. ‘രഥം’ ഉരുണ്ട് മാണ്ഡ്യ കടക്കുമ്പോള്‍ ഇതുസംബന്ധിച്ചു തീരുമാനമുണ്ടായേക്കുമെന്നാണു ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്.
കർണാടകയിൽ നടക്കാരിനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും ഉൾപ്പെടുത്തി സംസ്ഥാനത്ത് വൻ പ്രചാരണ പരിപാടികൾ നടത്താനൊരുങ്ങി ബി.ജെ.പി.
തിങ്കളാഴ്ച കർണാടകയിലെത്തിയ പ്രധാനമന്ത്രി ശിവമൊഗ്ഗയിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും ബെലഗാവിയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ചാം തവണയാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്.
അടുത്തതായി, ‘വിജയ് സങ്കൽപ്’ യാത്ര നടത്താനാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ ചാംരാജ് നഗറിലെ മലേ മഹാദേശ്വർ ഹിൽസിൽ നിന്ന് ആദ്യ യാത്ര ആരംഭിച്ചിരുന്നു. ബെലഗാവിയിലെ നന്ദഗഢിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ രണ്ടാം യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
മൂന്നാമത്തെയും നാലാമത്തെയും യാത്രകൾ വെള്ളിയാഴ്ച ബീദാർ ജില്ലയിലെ ബസവ്കല്യണിൽ നിന്നും ദേവൻഹള്ളിയിലെ അവതിയിൽ നിന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആരംഭിക്കും. സംസ്ഥാനത്തുടനീളം 8,000 കിലോമീറ്റർ സഞ്ചരിക്കുന്ന തരത്തിലാണ് നാല് യാത്രകളും നിർണയിച്ചിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.