24.9 C
Kottayam
Friday, June 5, 2026

ഹോട്ട് ലുക്കിൽ നടി ശ്രിന്ദ; വൈറലായി ഫോട്ടോഷൂട്ട്

Must read

കൊച്ചി:അടുത്തിടെ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ ശ്രിന്ദയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് നടിയുടെ പുതിയ ഫോട്ടോ ഷൂട്ട്. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി എസ് ആണ് ഫോട്ടോഷൂട്ടിനുവേണ്ടി ശ്രിന്ദയെ ഒരുക്കിയിരിക്കുന്നത്. ഗായത്രി മോഹനാണ് സ്റ്റൈലിസ്റ്റ്. ഹെയർ സ്റ്റൈൽ ഉണ്ണി പി എസ് തന്നെയാണ് നിർവ്വഹിച്ചത്. ശ്രിന്ദയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെയാണ് ശ്രിന്ദ ബിഗ് സ്ക്രീനിലെത്തിയത്. സഹതാരമായി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ ശ്രിന്ദ ഇപ്പോൾ നായിക വേഷത്തിലും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി കിഴഞ്ഞു. പൃഥ്വിരാജ് നിര്‍മ്മിച്ച കുരുതിയിലെ ശ്രിന്ദയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- Advertisement -

1985 ഓഗസ്റ്റ് 20ന് കൊച്ചിയിലാണ് ശ്രിന്ദയുടെ ജനനം. സെന്റ് മേരീസ് ആഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂള്‍, സേക്രട്ട് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സംവിധാന സഹായിയായാണ് ശ്രിന്ദയുടെ വരവ്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി. പരസ്യചിത്രങ്ങളിൽ അഭിനയിക്കുകയും മോഡലിങ്ങിൽ തിളങ്ങുകയും ചെയ്തു.

- Advertisement -

2010 ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം. എന്നാൽ ആദ്യം റിലീസ് ചെയ്തത് 22 ഫീമെയിൽ കോട്ടയം ആണ്. പിന്നീട് അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്‌, തട്ടത്തിന്‍ മറയത്ത്, കുഞ്ഞി രാമായണം, ടമാർ പഠാർ, അമർ അക്ബർ ആന്‍റണി, ടു കൺട്രീസ്, ആര്‍ട്ടിസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലും ശ്രിന്ദയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.

- Advertisement -

1983 എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അഭിനയിച്ച സുശീല എന്ന കഥാപാത്രം ഇപ്പോഴും ട്രോളുകളിലും മീമുകളിലും നിറയാറുണ്ട്. ചെറിയ വേഷമായിരുന്നെങ്കിലും ജയസൂര്യയുടെ ആട് എന്ന സിനിമയിലും ശ്രിന്ദ ശ്രദ്ധിക്കപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week