29.4 C
Kottayam
Friday, June 5, 2026

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 19കാരി അറസ്റ്റില്‍; കേസ് കുഴപ്പം പിടിച്ചതെന്ന് നിയമവിദഗ്ധര്‍

Must read

കോയമ്പത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച 19 കാരി അറസ്റ്റിലായി. പൊള്ളാച്ചിയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് പൂര്‍ത്തിയാക്കിയ യുവതി അയല്‍പക്കത്ത് താമസിക്കുന്ന 17 വയസുള്ള ആണ്‍കുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഓഗസ്റ്റ് 26 ന് ഇരുവരും പഴനിയില്‍ പോയി വിവാഹിതരായി. പിറ്റേന്ന് കോയമ്പത്തൂരിലേക്ക് മടങ്ങുന്നതിനിടെ സെമ്മേട് എന്ന സ്ഥലത്ത് ലോഡ്ജില്‍ മുറിയെടുക്കുകയും യുവതി ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനത്തിന് ശേഷം ആണ്‍കുട്ടിക്ക് അടിവയറ്റില്‍ കഠിനമായുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് യുവതി കുട്ടിയെ ചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്ക് കൊണ്ടുവന്നു.

തുടര്‍ന്ന് ഇരുവരുടെയും വീട്ടുകാര്‍ ഇടപെട്ടു. ഇരുവരെയും ബന്ധം വേര്‍പെടുത്തിയ ശേഷം ആണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പൊള്ളാച്ചി ഇന്‍സ്‌പെക്ടര്‍ ആര്‍ കോപ്പെരുന്ധേവി പറഞ്ഞു. ഐപിസി സെക്ഷന്‍ 366, പോക്‌സോ നിയമത്തിലെ 6 (5) എന്നിവ പ്രകാരം പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.

എന്നാല്‍ കേസ് കുഴപ്പം പിടിച്ചതാണെന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു. കേസില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നാണ് അവരുടെ പക്ഷം. ”ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയാല്‍ മാത്രമേ ഐപിസി സെക്ഷന്‍ 366 ബാധകമാകൂ. അതുപോലെ പോക്സോ നിയമത്തിലെ 5 (l), 6 എന്നീ രണ്ട് വകുപ്പുകളും സ്ത്രീകള്‍ക്കെതിരെ ബാധകമല്ലെന്നുമാണ് മുതിര്‍ന്ന അഭിഭാഷകരുടെ അഭിപ്രായം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

Popular this week