28.4 C
Kottayam
Saturday, June 6, 2026

‘കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല,കാരണം എന്റെ കപ്പല്‍ എങ്ങനെ നയിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്’, കോവിഡിനു പിന്നാലെ ക്യാന്‍സറും പിടിമുറുക്കിയ ശിവാനിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ കണ്ണു നിറയും!

Must read

കൊച്ചി:മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ശിവാനി ഭായ്. തെന്നിന്ത്യയില്‍ ഒട്ടനവധി സിനിമകളുടെ ഭാഗമായ ശിവാനി ബാലതാരമായി ആണ് സിനിമാലോകത്തെത്തിയത്. ശേഷം സഹനടിയായും നായികയായും എല്ലാം ഏതാനും സിനിമകളില്‍ ശിവാനി അഭിനയിച്ചു. അടുത്തിടെയാണ് തനിക്ക് കൊവിഡ് ബാധിച്ചുവെന്നും അതിന് പിന്നാലെ ക്യാന്‍സര്‍ വന്നുവെന്നും ഫേസ്ബുക്കിലൂടെ താരം അറിയിച്ചിരുന്നത്. ഇപ്പോഴിതാ അര്‍ബുദ ചികിത്സയ്ക്കിടയില്‍ നിന്നും വീഡിയോയുമായി എത്തിയിരിക്കുകയാണ് ശിവാനി.

ഏപ്രിലില്‍ കൊറോണ വന്ന് ഭേദമായെങ്കിലും ചില ബുദ്ധിമുട്ടുകള്‍ തോന്നി ബയോപ്‌സി എടുത്തപ്പോഴാണ് ക്യാന്‍സര്‍ ആണെന്നറിഞ്ഞതെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ശിവാനി അറിയിച്ചിരുന്നു. മുടി മുഴുവന്‍ പോകും മുമ്പ് കുറച്ച് ചിത്രങ്ങള്‍ എന്ന് പറഞ്ഞാണ് ജൂണ്‍ 25ന് ശിവാനി ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.

ഇപ്പോഴിതാ ഒരു മാസം കഴിഞ്ഞ് വീണ്ടുമൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ശിവാനി. ഇക്കുറി ഒരു വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ നയിക്കണെന്ന് ഞാന്‍ പഠിക്കുകയാണ് എന്ന ലൂസ മെ അല്‍കോട്ടിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.

- Advertisement -

- Advertisement -

ഇതെന്റെ രണ്ടാമത്തെ കീമോ ആണ്. ഇനി 6 എണ്ണം കൂടി ബാക്കിയുണ്ടെന്നാണ് ജൂണ്‍ 25ന് ശിവാനി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്. ആദ്യത്തെ കീമോയ്ക്ക് ശേഷം ശിവാനി ബോയ് കട്ട് ചെയ്തിരുന്നു. ഇപ്പോള്‍ മുടി മുഴുവന്‍ പോയാണ് ശിവാനി പുതിയ വീഡിയോയിലുള്ളത്. മുടി പോയാലൊന്നും തനിക്കൊരു പ്രശ്‌നമില്ലെന്ന പ്രതീക്ഷ നല്‍കുന്നുമുണ്ട് ശിവാനി വീഡിയോയിലൂടെ. ഒറു കറുത്ത ഷാള്‍ തലയില്‍ ചുറ്റി ചിരി തൂകി നില്‍ക്കുകയാണ് വീഡിയോയുടെ അവസാനം ശിവാനി. വേഗം സുഖമായി വരൂ എന്ന് നിരവധി പേര്‍ ശിവാനിയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം തന്റെ ബോയ് കട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിച്ച വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെ ഞാന്‍ ഏപ്രിലില്‍ ല്‍ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തില്‍ നില്‍ക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകള്‍ തോന്നി ബയോപ്‌സി എടുക്കുന്നത്. കോറോണ പോയപ്പോള്‍ ദാ വന്നേക്കുന്നു ക്യാന്‍സര്‍. എന്നെ സംബന്ധിച്ചിടത്തോളം ക്യാന്‍സര്‍ എന്ന് വെച്ചാല്‍ എന്നെയോ എനിക്ക് പരിചയം ഉള്ളവര്‍ക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു. ഇപ്പോള്‍ അതെനിക്ക് വന്നിരിക്കുന്നു.

- Advertisement -

അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂറു ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാന്‍ നേരിട്ട് തുടങ്ങി. ഇതെന്റെ രണ്ടാമത്തെ കീമോ ആണ്. 6 എണ്ണം കൂടി ബാക്കിയുണ്ട്. നീളന്‍ മുടി പോകുമ്പോള്‍ ഉള്ള വിഷമം കൂടുതല്‍ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാന്‍ ബോയ് കട്ട് ചെയ്തത്. ഇന്നലെ മുതല്‍ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. മുഴുവനായും പോകും മുന്‍പ് കുറച്ച് ഫോട്ടോ എന്നെ സ്‌നേഹിക്കുന്നവര്‍ക്കായി പോസ്റ്റ് ചെയ്യാന്‍ ഒരു ആഗ്രഹം തോന്നി. പിന്നെ ഇത്തവണത്തെ ന്യ ഇയര്‍ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം. എന്നോടിത് വേണ്ടായിരുന്നു ആശാനേ.. എന്നാണ് താരം കുറിച്ചത്.

ഗുരു എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ശിവാനി തന്റെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അണ്ണന്‍ തമ്പി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സഹേദരിവേഷമാണ് ശിവാനിയെ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാക്കിയത്. പിന്നീട് ബുള്ളറ്റ്, രഹസ്യപൊലീസ്, സ്വപ്നമാളിക എന്നീ ചിത്രങ്ങളിലെ നായികയായി ഈ താരം പ്രത്യക്ഷപ്പെട്ടു. ചൈന ടൗണ്‍, യക്ഷിയും ഞാനും എന്നീ സിനിമകളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലും തന്റെ സാന്നിധ്യമറിയിച്ച താരം ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ്. തിരുവനന്തപുരം സ്വദേശിനിയായ ശിവാനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സിനിമയിലേക്ക് വന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

Popular this week