തെന്നിന്ത്യയിലെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് സാമന്ത. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരമായ സാമന്തയ്‍ക്ക് ഒട്ടേറെ ആരാധകരുമുണ്ട്. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും സാമന്ത ഷെയര്‍ ചെയ്യാറുമുണ്ട്. സാമന്ത ആശുപത്രി സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇപോള്‍ മാനേജര്‍.
സാമന്ത സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് ചികിത്സ തേടിയത്. ഇതോടെ സാമന്തയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി സാമന്തയുടെ മാനേജര്‍ രംഗത്ത് എത്തി. നേരിയ ചുമയെത്തുടർന്ന് കഴിഞ്ഞ ദിവസം എഐജി ആശുപത്രിയില്‍ പരിശോധന നടത്തിയ ശേഷം സാമന്ത വീട്ടിൽ വിശ്രമിക്കുകയാണ്. അഭ്യൂഹങ്ങളും സോഷ്യൽ മീഡിയ ഗോസിപ്പുകളും വിശ്വസിക്കരുത് എന്നാണ് സാമന്തയുടെ മാനേജര്‍ വ്യക്തമാക്കിയിരിക്കുന്നത്.
മാനേജര്‍ വിശദീകരണവുമായി രംഗത്ത് എത്തിയതോടെയാണ് ആരാധകരുടെ ആശങ്ക നീങ്ങിയത്. സാമന്ത ബാഫ്റ്റ് അവാര്‍ഡ് ജേതാവ് ഫിലിപ്പ് ജോണിന്റെ പ്രൊജക്റ്റായ ‘അറേഞ്ച്‍മെന്റ്‍സ് ഓഫ് ലവി’ല്‍ ലവി’ല്‍ അഭിനയിക്കുന്ന കാര്യം പ്രഖ്യാപിച്ചത് വൻ വാര്‍ത്തയായിരുന്നു.
നാഗചൈതന്യയുമായി അടുത്തിടെയാണ് സാമന്ത വിവാഹബന്ധം വേര്‍പെടുത്തിയത്. സാമന്ത നായികയായി ചില ചിത്രങ്ങള്‍ അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. സാമന്ത നായികയാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്‍സ് ആണ്. ശന്തരുബൻ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്.
‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. ‘യാ മായ ചേസവേ’യെന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. ‘മനം’, ‘അഞ്ചാൻ’, ‘കത്തി’, ‘തെരി’, ‘ജനത ഗാരേജ്’, ‘മേഴ്‍സല്‍’, ‘മജിലി’, ‘നീതാനെ എൻ പൊൻവസന്തം’, ‘ഓട്ടോനഗര്‍ സൂര്യ’, ’10 എൻഡ്രതുക്കുള്ള’ തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.