28.1 C
Kottayam
Sunday, June 7, 2026

നടി സാമന്ത ആശുപത്രിയിൽ ചികിത്സ തേടി, ആരോഗ്യനിലയിൽ വിശദീകരണമിങ്ങനെ

Must read

തെന്നിന്ത്യയിലെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് സാമന്ത. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരമായ സാമന്തയ്‍ക്ക് ഒട്ടേറെ ആരാധകരുമുണ്ട്. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും സാമന്ത ഷെയര്‍ ചെയ്യാറുമുണ്ട്. സാമന്ത ആശുപത്രി സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇപോള്‍ മാനേജര്‍.

സാമന്ത സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് ചികിത്സ തേടിയത്. ഇതോടെ സാമന്തയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി സാമന്തയുടെ മാനേജര്‍ രംഗത്ത് എത്തി. നേരിയ ചുമയെത്തുടർന്ന് കഴിഞ്ഞ ദിവസം എഐജി ആശുപത്രിയില്‍ പരിശോധന നടത്തിയ ശേഷം  സാമന്ത വീട്ടിൽ വിശ്രമിക്കുകയാണ്. അഭ്യൂഹങ്ങളും സോഷ്യൽ മീഡിയ ഗോസിപ്പുകളും വിശ്വസിക്കരുത് എന്നാണ് സാമന്തയുടെ മാനേജര്‍ വ്യക്തമാക്കിയിരിക്കുന്നത്.

- Advertisement -

- Advertisement -

മാനേജര്‍ വിശദീകരണവുമായി രംഗത്ത് എത്തിയതോടെയാണ് ആരാധകരുടെ ആശങ്ക നീങ്ങിയത്. സാമന്ത ബാഫ്റ്റ് അവാര്‍ഡ് ജേതാവ് ഫിലിപ്പ് ജോണിന്റെ പ്രൊജക്റ്റായ  ‘അറേഞ്ച്‍മെന്റ്‍സ് ഓഫ് ലവി’ല്‍  ലവി’ല്‍ അഭിനയിക്കുന്ന കാര്യം പ്രഖ്യാപിച്ചത് വൻ വാര്‍ത്തയായിരുന്നു.

- Advertisement -

നാഗചൈതന്യയുമായി അടുത്തിടെയാണ് സാമന്ത വിവാഹബന്ധം വേര്‍പെടുത്തിയത്. സാമന്ത നായികയായി ചില ചിത്രങ്ങള്‍ അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. സാമന്ത നായികയാകുന്ന ഒരു ചിത്രം നിര്‍മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്‍സ് ആണ്. ശന്തരുബൻ ആണ് സാമന്തയുടെ ചിത്രം സംവിധാനം ചെയ്യുന്നത്.

‘വിണ്ണൈത്താണ്ടി വരുവായ’ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് സാമന്ത ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്. ‘യാ മായ ചേസവേ’യെന്ന ചിത്രം തെലുങ്കില്‍ വൻ ഹിറ്റായതോടെ നായികയെന്ന നിലയില്‍ സാമന്തയ്‍ക്ക് തിരക്കേറി. ‘മനം’, ‘അഞ്ചാൻ’, ‘കത്തി’, ‘തെരി’, ‘ജനത ഗാരേജ്’, ‘മേഴ്‍സല്‍’, ‘മജിലി’, ‘നീതാനെ എൻ പൊൻവസന്തം’, ‘ഓട്ടോനഗര്‍ സൂര്യ’, ’10 എൻഡ്രതുക്കുള്ള’ തുടങ്ങി ഒട്ടേറെ ഹിറ്റുകളിലാണ് സാമന്ത നായികയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week