24.7 C
Kottayam
Monday, November 18, 2024
test1
test1

തൂങ്ങി ആടുന്നതിനേക്കാള്‍ നല്ലതാണ് തന്റേടി എന്ന വിശേഷണമെന്ന് സരയൂമോഹന്‍,വിവാഹത്തെ ‘ഇവന്റ്’ ആക്കരുത്; പങ്കാളിയെ ആവശ്യമെങ്കില്‍ സ്വയം കണ്ടെത്തണമെന്ന് ശാലിന്‍ സോയ,സ്ത്രീധനത്തിനെതിരെ ആഞ്ഞടിച്ച് താരങ്ങള്‍

Must read

കൊച്ചി:വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നിലപാടു വ്യക്തമാക്കി നടി ശാലിൻ സോയ. സ്ത്രീധനപീഡന കൊലപാതകങ്ങളും ആത്മഹത്യകളും വാർത്താതലക്കെട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ശാലിന്റെ തുറന്നു പറച്ചിൽ. ജീവിതത്തിൽ ഒരു കൂട്ട് വേണമെന്നു തോന്നിയാൽ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്താൽ മതിയെന്നും പങ്കാളിയെ കണ്ടെത്താനുള്ള ഉത്തരവാദിത്തം കുടുംബത്തെ ഏൽപ്പിക്കരുതെന്നും ശാലിൻ സോയ പറയുന്നു.

ശാലിന്റെ വാക്കുകൾ:

സുഹൃത്തുക്കളെ, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്യൂ. സ്കൂളിൽ പോകുന്നതു പോലെയും ജോലി കിട്ടുന്നതുപോലയുമുള്ള ‘ഇവന്റ്’ ആയി വിവാഹത്തെ മാറ്റാതിരിക്കുക. നിങ്ങൾക്കൊരു പങ്കാളിയെ ആവശ്യമെങ്കിൽ സ്വയം കണ്ടെത്തുക. മാതാപിതാക്കളും കുടുംബവും നിങ്ങൾക്കു വേണ്ടി പങ്കാളിയെ കണ്ടെത്തുന്ന രീതി അവസാനിപ്പിക്കൂ. ദൈവത്തെ ഓർത്ത് ഒരു കൂട്ടിനു വേണ്ടി വിവാഹിതരാകൂ, അല്ലാതെ സാമ്പത്തിക ആശ്രിതത്വത്തിനു വേണ്ടിയാകരുത് വിവാഹം.

പെണ്‍കുട്ടികള്‍ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്ന് നടി സരയു മോഹന്‍. ജോലി കിട്ടിയിട്ട് മാത്രം വിവാഹം മതി എന്ന് തീരുമാനത്തിലെത്തണമെന്നും സ്ത്രീധനം ചോദിച്ചെത്തുന്നവരെ ഒഴിവാക്കാന്‍ പഠിക്കണമെന്നും സരയു പറയുന്നു.

സരയുവിന്റെ വാക്കുകള്‍:

ഫെയ്‌സ്ബുക്കില്‍ എഴുതിനിറച്ചിട്ട് കാര്യമൊന്നുമില്ല എന്നറിയാം…. കാരണം യഥാര്‍ഥ ജീവിതം ഇവിടെ നിന്ന് മാറിയാണ്… അവിടെ ഇപ്പോഴും ജീവിതത്തിന്റെ ഒരു ഭാഗം കുടുംബത്തിനായി ഓടിതീര്‍ന്ന അച്ഛനമ്മാര്‍ ഇപ്പോഴും കണ്ണും നട്ട് കാത്തിരിക്കുകയാണ്, അവരുടെ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ഥ്യമാകുന്ന ദിവസത്തിനായി സ്വരുകൂട്ടി വയ്ക്കുകയാണ്….പൊന്നും പണവും കരുതുകയാണ്… അങ്ങനെ ആ ബാധ്യത തീര്‍ന്നു എന്ന് ആശ്വസിക്കുന്ന അച്ഛനമ്മാര്‍… അതാണ് ഏറ്റവും വലിയ പേടി…

പെണ്മക്കളെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കി, എന്‍ജിനീയര്‍ ആക്കി എന്നൊക്കെ വിവാഹനാള്‍ വരെ വാതോരാതെ പറഞ്ഞിരുന്ന അവര്‍, ഒരു വര്‍ഷത്തിനപ്പുറം പുളകം കൊള്ളുന്നു, ഓഹ്…. കുഞ്ഞൊക്കെ ആയതില്‍ പിന്നെ അവള്‍ പോയില്ല… ഇനിയിപ്പോ അവന്റെ കാര്യവും കുഞ്ഞിന്റെ കാര്യമൊക്കെ നോക്കണ്ടേ…! വിവാഹക്കമ്പോള വാതില്‍ വരെ എത്താനേ വിദ്യാഭാസവും ജോലിയും പെണ്‍കുട്ടികള്‍ക്ക് ആവശ്യമായി വരുന്നുള്ളു….

എന്റെ പൊന്ന് അനുജത്തിമാരെ, വിദ്യാഭാസം, ജോലി, മനസമാധാനം, അവനവന്റെ സന്തോഷം ഇതൊക്കെ കഴിഞ്ഞ് മാത്രമേ വിവാഹം കടന്ന് വരുന്നുള്ളു എന്നൊന്ന് തിരിച്ചറിയൂ…. ജോലി നേടൂ… ഏറ്റവും കുറഞ്ഞ പണം, എങ്കിലും- സ്വന്തമായി സമ്പാദിക്കൂ…

കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അവനവന്‍ സമ്പാദിക്കുന്ന പണം കൊണ്ട്, ജീവിക്കൂ, ഇഷ്ടമുള്ളതെല്ലാം വാങ്ങൂ, യാത്ര പോകൂ, അതിപ്പോ എറണാകുളത്തുന്ന് അതിരപ്പള്ളി വരെ ആണെങ്കിലും…. അപ്പോള്‍ നിങ്ങള്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്ന ഒരു ആത്മവിശ്വാസം ഉണ്ട്… ഏത് പൊന്നിനെക്കാളും പണ്ടത്തിനേക്കാളും നിങ്ങളെ ശോഭിപ്പിക്കുന്ന ഒന്നാണത്…

വീട്ടുകാരോട് പറയൂ, എന്നെ വില്‍ക്കാന്‍ പറ്റില്ലെന്ന്…. ജോലി കിട്ടി, 2 കാശ് കയ്യില്‍ വന്നപ്പോള്‍ അഹങ്കാരി ആയെന്ന് കേട്ടേക്കാം… ഒരു വിഷയവുമില്ല…

തൂങ്ങി ആടുന്നതിനേക്കാള്‍ നല്ലതാണ് തന്റേടി എന്ന വിശേഷണം…. വിവാഹത്തിലേക്ക് എത്തുന്ന പ്രണയം എല്ലാ ജീവിതത്തിലും ഉണ്ടാവണം എന്നില്ല, എന്നാലും പേപ്പറിലെ മാട്രിമോണിയല്‍ കോളത്തിലും, മാട്രിമോണിയല്‍ സൈറ്റുകളിലും ജാതിയും ജോലിയും പത്രാസും നിരത്തി വിളമ്പി ഇരയെ കാത്തിരിക്കുന്നവരില്‍ നിന്ന് മാറി ഏതേലും കോണില്‍ മുന്നോടുള്ള ജീവിതം പങ്കിടാന്‍ ഒരു കൂട്ടുകാരിയെ തേടുന്നവരെ സ്വയം കണ്ടെത്താന്‍ നോക്കൂ… ടിക്ടോക്കില്‍ സര്‍വാഭരണ ഭൂഷിത ആയി പട്ടുടുത്ത് 30 സെക്കന്‍ഡ് സ്ലോമോഷനില്‍ തിരിയുന്നതല്ല ജീവിതം

..

അത് കൊണ്ട് ദയവ് ചെയ്ത്

• ജോലി കിട്ടിയിട്ട് മാത്രം വിവാഹം എന്ന് തീരുമാനിക്കൂ

• അത് പ്രായം 25 ആയാലും 35 ആയാലും

• നയാ പൈസ കൊടുക്കുന്ന പരിപാടി ഇല്ലെന്ന് മാത്രമല്ല, അത് ചോദിച്ചാല്‍ തന്നെ അയാളോട് ശരിയെന്നാല്‍ ചേട്ടന്‍ ചെല്ല് എന്ന് പറയാനും പറ്റണം

(സത്യമായും അയാള്‍ക്ക് നിങ്ങളോട് ഒരു പ്രേമവും ഇല്ല, ഒരു കോപ്പും ഇല്ല )

• 25 വയസ്സിന് മുന്നേ വിവാഹം എന്ന ചിന്ത ഉപേക്ഷിക്കൂ, ഏട്ടാ എന്നും വിളിച്ചു പുറകേ നടക്കുന്നതിനെക്കാള്‍ മികച്ചൊരു ലോകം പുറത്തുണ്ട്

• പങ്കാളിയെ ഉറപ്പിച്ചാല്‍ ഒരു 6 മാസം എങ്കിലും ഇടപഴകിയതിന് ശേഷം ‘സേവ് ദ് ഡേറ്റ്’ എന്ന് നാട്ടുകാരോട് പറയാം ( ശേഷവും ഇയാള്‍ തന്നെ വേണമെന്ന് തോന്നിയാല്‍ )

• വിവാഹ ചിലവുകള്‍ സ്വയം ഏറ്റെടുക്കൂ (അപ്പോള്‍ നിങ്ങള്‍ തന്നെ വെട്ടികുറയ്ക്കും പല ആര്‍ഭാടവും )

• വിവാഹത്തിന് ലോണ്‍ എടുക്കില്ല എന്ന് ഉറപ്പിക്കൂ (ലോണ്‍ എടുത്ത് തീറ്റിക്കണ്ട അത്ര ആളുകള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ ഒരു റോളും ഇല്ല )

• നെറ്റിപ്പട്ടം കെട്ടിയത് പോലെ ഒരുങ്ങില്ല എന്ന് തീരുമാനിക്കൂ (കണ്ട് കണ്ട് അറച്ചുതുടങ്ങി )

• കല്യാണത്തിന് മുന്നെ ചെക്കന്‍വീട്ടുകാര്‍ മുഴുവന്‍ വീട് കണ്ട് ബോധിച്ചു പോയാലും ഇല്ലെങ്കിക്കും, ചെക്കന്റെ വീട്ടില്‍ ഒന്ന് പോവുക തന്നെ ആകാം…

• മനോഹരമായ ഒരു ഘട്ടത്തിലേക്ക് ജീവിതം കടക്കുമ്പോള്‍, അത് ആഘോഷിക്കണോ എന്നത് വ്യക്തിപരമായ കാര്യം തന്നെയാണ്..

• എന്നാല്‍ സ്വന്തമായി സാമ്പാദിച്ച പണത്താല്‍ മാത്രം വിവാഹം എന്ന് തീരുമാനിക്കുമ്പോള്‍, ആഡംബരത്തിനും ആഘോഷത്തിനും ഇടയിലെ അതിര്‍ വരമ്പ് സ്വയം നിശ്ചയിക്കാം…

• മേക്കപ്പ്, ഫോട്ടോഗ്രഫി, സ്റ്റേജ്, ഇവന്റ്, ഡ്രസ്സ് തുടങ്ങി വിവാഹങ്ങളെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന തൊഴില്‍ മേഖലകള്‍ തന്നെയുണ്ട്, അവര്‍ക്ക് തൊഴിലും നമുക്ക് ജീവിതത്തിന്റെ അടുത്ത ഘട്ടവും ഉണ്ണാന്‍ വരുന്നവര്‍ക്ക് അന്നത്തെ വാട്ട്‌സാപ്പ് സ്റ്റാറ്റസ്സും മാത്രമാണ് നമ്മുടെ വിവാഹം

• കല്യാണം കഴിഞ്ഞും ജോലി ചെയ്യുക

• ഏത് ദിവ്യ പ്രേമം ആണേലും ഒരു സിംഗിള്‍ ബാങ്ക് അക്കൗണ്ട് മെയ്‌ന്റെയന്‍ ചെയ്യുക

• കല്യാണം കഴിഞ്ഞ ഉടന്‍ fb യിലും ഇന്‍സ്റ്റയിലും അച്ഛന്റെ പേര് തട്ടി കളഞ്ഞ് കെട്ട്യോന്റെ പേര് ചേര്‍ത്ത് പുളകം കൊള്ളാതിരിക്കുക, അറിയാതെയുള്ള അടിയറവ് പറയല്‍ മാത്രമാണത്. അവിടെയെങ്ങും ഒരു സ്‌നേഹവും ഇല്ല….അല്ല!കെട്ട്യോന്‍ നിങ്ങളുടെ പേര് വാലെ തൂക്കിയോ?

• സിനിമ നടികള്‍ രാവിലെ എണീറ്റത് മുതല്‍ എന്ത് ചെയ്തു എന്നതും ഏത് ക്രീം തേച്ചു എന്നതും കണ്ടിരിക്കുന്നതിനൊപ്പം, വാര്‍ത്തകള്‍ വായിക്കുക, ലോകം മാറുന്നതും ചുറ്റും നടക്കുന്നതും അറിയുക

• ജോലിയും സ്റ്റാറ്റസ്സും നോക്കി കെട്ടിയിട്ട്, പ്ലാക്കാര്‍ഡും പിടിച്ച് നടക്കാന്‍ പറ്റില്ല, അയാള്‍ കൈ പിടിച്ച് നടന്നാല്‍ നിങ്ങള്‍ക്ക് കൊള്ളാം

• ഒന്ന് മാറി നില്‍ക്കാന്‍, സ്വന്തം വീട്ടില്‍ പോകാന്‍ പറ്റുന്നില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഒരു സുഹൃത്തെങ്കിലും ഉണ്ടായിരിക്കുക (അങ്ങനെ സമ്മതിക്കാത്ത വീട്ടുകാര്‍ക്ക് വേറെ ക്ലാസ്സ് കൊടുക്കാം )

• സമൂഹത്തെ ഭയന്ന് ചെയ്യാതിരിക്കുന്ന കാര്യങ്ങളില്‍ ഒരെണ്ണം ചെയ്യുക!

• പിന്നെ ശീലം ആയിക്കോളും!

• അച്ഛന്‍, അമ്മ അച്ഛമ്മ അമ്മമ്മ സെന്റിമന്‍സുകള്‍ ഉണ്ട് -അതില്‍ പെട്ട് അവര്‍ക്ക് കല്യാണപെണ്ണായി കാണാന്‍ മാത്രം ചാടികേറി കെട്ടിയിട്ട് അവര്‍ ഇപ്പോഴും സീരിയലും കണ്ടിരിക്കുകയും നിങ്ങള്‍ കയറില്‍ തൂങ്ങി ആടുകയും ചെയ്യരുത്…

• എല്ലാത്തിലും ഉപരി ആയി വിവാഹം ഒരു നിര്‍ബന്ധം അല്ലേയല്ല എന്ന് കൂടെ തിരിച്ചറിയൂ

ഇതൊക്കെ പറയാന്‍ എളുപ്പമാണ്, പ്രാക്ടിക്കല്‍ ലൈഫില്‍ ബുദ്ധിമുട്ടാണ് എന്നൊന്നും പറഞ്ഞു ആരും വരണ്ട…ഒരു കുന്തവും ഇല്ല, മറ്റുള്ളവര്‍ ചെയ്യട്ടെ, എനിക്ക് വയ്യ എന്നോ, അല്ലേല്‍ അത് കഴിഞ്ഞ് നോക്കാം എന്നോ ആകരുത് എന്നെ ഉള്ളൂ, നിങ്ങളൊക്കെ എത്ര മിടുക്കികള്‍ ആണ് പെണ്‍കുട്ടികളെ? ഇനിയുമെങ്കിലും ഒന്ന് മാറിചിന്തിക്കൂ…

നല്ല കുട്ടികള്‍ പട്ടം കിട്ടിയവര്‍ കഴുക്കോലില്‍ ആടുമ്പോള്‍ തന്റേടികള്‍ തിരിച്ചൊന്ന് കൊടുത്തിട്ട് തനിച്ചോരു ലോകം തീര്‍ത്താര്‍ത്തു ചിരിച്ചു!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അപേക്ഷയാണ്, സ്പീക്കറൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്ത് വെക്കണം;പുഷ്പ 2 റിലീസിൽ തിയേറ്ററുകാരോട് പൂക്കുട്ടി

കൊച്ചി:മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം അല്ലു അർജുൻനായകനായ പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. അടുത്തമാസം 5-നാണ് സിനിമയുട റിലീസ്. ഇതിന് മുന്നോടിയായി വന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ്...

പരിശീലനത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ആലപ്പുഴയിൽ കായിക അദ്ധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അദ്ധ്യാപകൻ പിടിയില്‍. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ കുട്ടംപേരൂർ എസ്എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ (കുമാർ 43) യാണ് അറസ്റ്റ്...

'തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ ​വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു': കോൺഗ്രസിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെര‍ഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ വർ​ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. വർ​ഗീയ ശക്തികളുടെ...

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൊച്ചി:കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ വലിയ കുളത്തിലാണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. കടവന്ത്ര സ്വദേശി ഡിയോ (19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.വിദ്യാര്‍ത്ഥി അപകടത്തിൽപ്പെട്ടത് കണ്ട് മറ്റു...

കൊച്ചിയിൽ ഞാനിനി ഇല്ല, ആരോടും പരിഭവവുമില്ല: ബാല

കൊച്ചി: നഗരത്തിൽ നിന്നും താമസം മാറിയതായി അറിയിച്ച് നടന്‍ ബാല. കഴിഞ്ഞ കുറേക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് തന്‍റെ ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.