CrimeEntertainment
വാട്‌സ് ആപ്പ് ചാറ്റിനിടെ നടന്‍ മോശമായി സംസാരിച്ചു,നടി രഞ്ജിനി നിയമനടപടിയ്ക്ക്
കൊച്ചി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മോശമായി പെരുമാറിയ നടനെതിരെ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി. വാസുദേവന്‍ എന്ന നാടക നടനെതിരെയാണ് താരം രംഗത്തെത്തിയത്. ഇരുവരും അംഗങ്ങളായ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ വാസുദേവന്‍ മോശം ഭാഷയില്‍ സംസാരിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്.
വാസുദേവനെതിരേ നടി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും വാര്‍ത്തയും പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ കേസ് കൊടുത്തിട്ടില്ലെന്നും നിയമപരമായ നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജിനി പറഞ്ഞു. നിയമനടപടികള്‍ നടക്കുന്നതിനാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പ്രതികരിക്കുന്നില്ലെന്നും നടപടികള്‍ക്കു ശേഷം പത്രക്കുറിപ്പിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും രഞ്ജിനി അറിയിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News