24 C
Kottayam
Thursday, June 4, 2026

ആകെ അഡിക്ഷന്‍ തോന്നിയത് ആദ്യ ഭര്‍ത്താവിനോട് മാത്രം; അഞ്ചാമത് വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി രേഖ രതീഷ്

Must read

സ്വഭാവ നടി, വില്ലത്തി, അമ്മ, അമ്മായിയമ്മ എന്നിങ്ങനെ മിനിസ്‌ക്രീനിലെ നിറസാന്നിദ്ധ്യമാണ് നടി രേഖ രതീഷ്. പരസ്പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം നിരവധി അവസരങ്ങളാണ് രേഖയെ തേടി എത്തിയത്. അതേ സമയം അടുത്തകാലത്തായി ഗോസിപ്പുകളുടെ പതിവ് ഇര കൂടിയാണ് രേഖ രതീഷ്. അഞ്ച് തവണ വിവാഹം കഴിച്ച നടി എന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് താരത്തിന് എതിരെ ഉയിര്‍ന്നിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരേ തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം.

നാല് വിവാഹങ്ങളാണ് രേഖ ഈ പ്രായത്തിനിടയില്‍ കഴിച്ചത്. അതുകൊണ്ടുതന്നെ ഇവരുടെ ജീവിത വിശേഷങ്ങള്‍ എല്ലാകാലത്തും മലയാളികള്‍ക്ക് പ്രിയപ്പെട്ടത് ആയിരുന്നു. അധികം പ്രായമൊന്നും ഇല്ലെങ്കിലും തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം അമ്മ വേഷമാണ്. എങ്കില്‍ പോലും തനിക്ക് ആ വേഷങ്ങള്‍ ചെയ്യുന്നതില്‍ ഒരു മടിയില്ലെന്നും രേഖ പറയുന്നു. ഇപ്പോള്‍ മകനോടൊപ്പം സന്തോഷത്തോടെയാണ് താന്‍ കഴിയുന്നത് എന്ന് രേഖ പ്രതികരിച്ചു. അഞ്ചാമത്തെ വിവാഹം കൂടി ഉണ്ടാകുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്നാല്‍ അത് ഉടനെ ഉണ്ടാകില്ല എന്ന് രേഖ തിരിച്ചടിച്ചു.

താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് തന്റെ ഒന്നാമത്തെ ഭര്‍ത്താവിനെ മാത്രമായിരുന്നുവെന്ന് രേഖ പറയുന്നു. ജീവിതത്തില്‍ ഒരുപാട് അപകടങ്ങള്‍ സംഭവിച്ച വ്യക്തിയാണ് ഞാന്‍. അച്ഛനും അമ്മയും പിരിഞ്ഞുപോയി, അങ്ങനെ ആരുടെയെങ്കിലും തുണയ്ക്ക് വേണ്ടി പല അബദ്ധങ്ങളിലും ചെന്നു ചാടി. എല്ലാവര്‍ക്കും എന്റെ പണം മാത്രം ആയിരുന്നു വേണ്ടത്.

ആരും എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചില്ല. ഒരു കാര്യവുമില്ലാതെ ആണ് എല്ലാവരും എന്നെ ഉപേക്ഷിച്ചു പോയത്. എന്താണ് എന്റെ തെറ്റ് എന്നോ, എന്താണ് പിരിഞ്ഞു പോകാന്‍ കാരണം എന്നോ ആരും പറഞ്ഞില്ല. പക്ഷേ ഞാന്‍ അവരെ ഒന്നും കുറ്റപ്പെടുത്തുകയില്ല, കാരണം എനിക്ക് അവരോട് പ്രണയം തോന്നിയിരുന്നില്ല. ആകെ ഒരു അഡിക്ഷന്‍ ഉണ്ടായിരുന്നത് ആദ്യം ഭര്‍ത്താവിനോട് മാത്രമായിരുന്നു എന്ന് രേഖ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week