4 വിവാഹം കഴിച്ചു; ഇനിയൊരു വിവാഹമുണ്ടാവില്ല, പ്രണയം തോന്നിയത് ആരോടെന്നും തുറന്ന് പറഞ്ഞ് ടെലിവിഷന്‍ താരം രേഖ
കൊച്ചി: മലയാള ടെലിവിഷന്‍ പരമ്പര രംഗത്തെ മിന്നും താരമാണ് രേഖ സതീഷ്‌പരസ്പരം സീരിയലിലെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തിയിലെത്തിയ നടിയാണ് രേഖ രതീഷ്. സീരിയലിലെ പത്മാവതി എന്ന വേഷം ശ്രദ്ധേയമായതോടെ പിന്നീടും അമ്മ കഥാപാത്രങ്ങളായിരുന്നു രേഖയെ തേടി എത്തിയത്. പ്രായം കുറവാണെങ്കിലും കിട്ടുന്ന വേഷം ചെയ്യാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നാണ് പലപ്പോഴായിട്ടും രേഖ പറയാറുള്ളത്.
കൊറോണ കാലത്ത് ഓണ്‍സ്‌ക്രീനിലെ മക്കളെ കാണാന്‍ കഴിയാത്തതിലുള്ള നിരാശ നടി നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഷൂട്ടിങ്ങ് വീണ്ടും തുടങ്ങിയതോടെ തിരക്കുകളിലാണ്. കരിയറില്‍ വലിയ വിജയങ്ങള്‍ നേടിയെങ്കിലും രേഖ രതീഷിന്റെ കുടുംബജീവിതം വലിയ പരാജയമായിരുന്നു. നാല് തവണ വിവാഹിതയായെങ്കിലും നാലും വേര്‍പിരിയുകയായിരുന്നു.
വ്യക്തി ജീവിതത്തില്‍ എന്റെ തീരുമാനങ്ങള്‍ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞു, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോള്‍ എല്ലായിടത്തും അഭയം തേടാന്‍ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാന്‍. അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചിരുന്നില്ല.
ഒരു കാര്യവുമില്ലാതെയാണ് അവര്‍ വേണ്ട എന്നു പറഞ്ഞു പോയത്. എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത് എന്നു മാത്രം ആരും പറഞ്ഞില്ല. അല്ല, അങ്ങനെ പറയാന്‍ എന്തെങ്കിലും വേണ്ടേ?. ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങള്‍ അടിച്ചു പൊളിച്ച് കഴിയുന്നു.
ഇനി ഒരു വിവാഹം കഴിക്കില്ല, ഉറപ്പ്. മകനു വേണ്ടിയാണ് എന്റെ ജീവിതം. ബാക്കി ദൈവത്തിന്റെ കൈയിലാണ്. മറ്റൊന്ന്, യൂട്യൂബിലും ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലുമൊക്കെ എന്നെക്കുറിച്ച് കഥകള്‍ മെനഞ്ഞ്, എന്റെ വ്യക്തി ജീവിതം ചികഞ്ഞ് വാര്‍ത്തയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുക, ഞാന്‍ ഒരു അമ്മയാണ്. എനിക്ക് ഒരു മകനുണ്ട്. ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുത്. മറ്റൊരു കാര്യം ഞാന്‍ ആരില്‍ നിന്നും സഹതാപം പ്രതീക്ഷിക്കുന്നില്ല എന്നതാണെന്നും രേഖ പറഞ്ഞ് നിര്‍ത്തുന്നു.