31.7 C
Kottayam
Friday, May 10, 2024

സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ കെഎസ്ആര്‍ടിസിയിൽ ആക്കണം’: നടി രഞ്ജിനി

Must read

ഴിഞ്ഞ ദിവസമാണ് സ്കൂൾ വിദ്യാർത്ഥികളുടെ അടക്കം 9 പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടം നടന്നത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഈ അവസരത്തിൽ ബസ് അപകടത്തെ കുറിച്ച് നടി രഞ്ജിനി കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. സ്‌കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണമെന്ന് രഞ്ജിനി പറയുന്നു. ഇത് ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ കെഎസ്ആർടിസിക്ക് വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് നടി കുറിക്കുന്നു. 2018 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡി.സിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു എന്നും രഞ്ജിനി ചോദിക്കുന്നു. 

രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ

അഞ്ച് വിദ്യാര്‍ഥികളടക്കം ഒന്‍പത് പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേരളം അതീവ ദുഃഖത്തിലാണ്. വളരെ കര്‍ശനമായ മോട്ടോര്‍ വാഹന നിയമങ്ങള്‍ ഉണ്ടായിട്ടും സ്വകാര്യ ബസുകള്‍ ഫ്‌ളാഷ് ലൈറ്റുകളും സൈറണും മറ്റും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സര്‍ക്കാരിനോട് എനിക്ക് ഒരു അപേക്ഷയാണുള്ളത്. സ്‌കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം. ഇത് കൂടുതല്‍ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ  കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും. 2018ല്‍ ഉദ്ഘാടനം ചെയ്ത കെ.ടി.ഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week