നടി നേഹ സക്സേനയുടെ പേരില്‍ രണ്ട് വിക്കിപീഡിയ പേജുകള്‍! എന്ത് ചെയ്യണമെന്നറിയാതെ താരം

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് നടിയാണ് നേഹ സക്‌സേന. തുളു ഭാഷയില്‍ പുറത്തിറങ്ങിയ ‘റിക്ഷ ഡ്രൈവര്‍’ആയിരുന്നു നേഹയുടെ ആദ്യചിത്രം. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചു.

ഇപ്പോളിതാ തനിക്കുണ്ടായ ഒരു ആശയക്കുഴപ്പം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ പേരില്‍ രണ്ട് വിക്കിപീഡിയ പേജുകള്‍ ഉണ്ടെന്നതാണ് താരത്തെ കുഴപ്പിക്കുന്നത്. രണ്ട് പേജുകളിലും രണ്ട് തരം വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിന്റെ കാരണവും നേഹ തന്നെ പറയും.

നേഹ സക്സേന എന്ന പേരില്‍ മറ്റൊരു നടി കൂടിയുണ്ട്. അവര്‍ ടി.വി. താരമാണ്. ആ നേഹയുടെ വിവരങ്ങള്‍ തന്റെ പേജുമായി ഇടകലരുന്നു എന്നാണ് നേഹയുടെ പരാതി. താന്‍ വിവാഹിതയല്ല, പക്ഷെ മറ്റേയാളുടെ വിവാഹ വിവരങ്ങള്‍ തന്റെ പേജില്‍ കയറി വരുന്നു. തന്റെ ചിത്രങ്ങളുടെ വിവരം സീരിയല്‍ താരമായ നേഹയുടെ പേജിലേക്കും പോകുന്നു എന്നും തരാം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News