കൊച്ചി:ഇപ്പോള്‍ അഭിനയ ലോകത്ത് സജീവമല്ലെങ്കിലും മലയാളികള്‍ മറക്കാത്ത മുഖങ്ങളില്‍ ഒന്നാണ് മൈഥിലിയുടേത്. പാലേരി മാണിക്യം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുള്ള താരം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ വളരെക്കാലമായി അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് താരം. ഒന്നും രണ്ടുമല്ല, പത്ത് വര്‍ഷക്കാലമായി മാറി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കാനുള്ള കാരണവും തന്റെ കരിയറിനെ കുറിച്ചും ഒരു അഭമുഖത്തില്‍ തുറന്ന് പറയുകയാണ് താരം.
12 വര്‍ഷം മുമ്പാണ് പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ റിലീസാകുന്നത്. ആ ചിത്രത്തില്‍ തനിക്ക് ഗംഭീരമായ ഒരു തുടക്കം കിട്ടിയെന്ന് മൈഥിലി പറയുന്നു. എന്നാല്‍ തന്റെ സിനിമകളുടെ സെലക്ഷന്‍ പിന്നീട് പാളിപ്പോയെന്ന് തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു. ആ പ്രായത്തിലെ തന്റെ പക്വത കുറവാണ് അതിനുള്ള ശരിയായ കാരണം. സിനിമ പാരമ്പര്യമുള്ള ഒരു കുടുംബമല്ല തന്റേത്. പല സിനിമകളും ചെയ്ത ശേഷം അത് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. നല്ല സിനിമകളും മോശം സിനിമകളും ചെയ്തിട്ടുണ്ട്. അത് ഒരു പാഠമായിരുന്നു. നല്ല സിനിമകള്‍ മാത്രം തിരഞ്ഞെടുത്ത് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. വലിയ അഭിനേതാക്കളെ എടുത്താലും അവര്‍ നല്ല സിനിമകളും മോശം സിനിമകളും ചെയ്തിട്ടുണ്ട്.
പാലേരി മാണിക്യം കഴിഞ്ഞാല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെന്ന മറ്റൊരു സിനിമ സാള്‍ട്ട് ആന്‍ഡ് പെപ്പറായിരുന്നു. നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റിയ കഥാപാത്രമാണത്. അത്തരം കഥാപാത്രങ്ങള്‍ അപൂര്‍വാമായേ ലഭിക്കുള്ളൂ. കുറേ സിനിമകള്‍ ചെയ്യുന്നതില്‍ അല്ല കുറച്ച് നല്ല സിനിമകള്‍ ചെയ്യുന്നതിലാണ് കാര്യം. തന്റെ കരിയറിന്റെ തുടക്കത്തില്‍ സോഷ്യല്‍ അബ്യൂസിംഗിനും ഹരാസ്മെന്റിനും ഇരയായ ആളാണ് താന്‍. ഒരു പെണ്‍കുട്ടി കരിയര്‍ കരുപിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് വെറുതെ ആരോപണങ്ങള്‍ ഉന്നയിച്ച് ആ പെണ്‍കുട്ടിയെ തറപറ്റിക്കാനായിരുന്നു ചിലര്‍ ശ്രമിച്ചിരുന്നത്.
സോഷ്യല്‍ ബുള്ളിയുിംഗും ഹരാസ്മെന്റും കരിയറിന്റെ തുടക്കം മുതല്‍ അനുഭവിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പോലും തന്റെ പേര് വലിച്ചിഴച്ചില്ലേ, എനിക്ക് ആരോടും ഒരു ശത്രുതയില്ല, പക്ഷേ, എനിക്ക് ഞാനറിയാത്ത ഒരുപാട് ശത്രുക്കളുണ്ട്. കടുത്ത ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ടെന്നും താരം പറയുന്നു. നാളെ എന്റെ മക്കള്‍ക്ക് നേരയോ മറ്റൊരാള്‍ക്ക് നേരെയോ ഇത്തരം ആക്രമണം ഉണ്ടാകാതിരിക്കാന്‍ നിയമം കുറച്ചുകൂടി ശക്തമാക്കണമെന്ന് മൈഥിലി പറയുന്നു. സിനിമയ്ക്ക് അകത്താലായും പുറത്തായാലും ഒരു സംഘടനയുടെയും പിന്‍ബലമില്ലാതെ സ്ത്രീകള്‍ക്ക് ഒറ്റക്കെട്ടായി നില്‍ക്കാന്‍ സാധിക്കണം. പല ആരോപണങ്ങളില്‍ താന്‍ മാനസികമായി തളര്‍ന്നിരുന്നു. അന്ന് എനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയത് കുടുംബവും അടുത്തറിയുന്ന സുഹൃത്തുക്കളുമാണ്. അവരാണ് എനിക്ക് ധൈര്യം തന്നത്.
സോഷ്യല്‍ മീഡിയയില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരുപാട് സഹോദരിമാര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ഞാന്‍ കാണുന്നുണ്ട്. എന്റെ കാര്യത്തില്‍ താന്‍ പോലും അറിയാത്ത പല കേസുകളിലും പേര് വലിച്ചിഴക്കുകയും ഇല്ലാക്കഥകള്‍ മെനയുകയും ചെയ്തിട്ടുണ്ട്. അതിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ ആരും തന്നെ ശ്രമിച്ചിട്ടില്ല. കൊച്ചു കൊച്ചു സ്വപ്നങ്ങളും മോഹങ്ങളുമുള്ള ആളാണ് ഞാന്‍. ഇത്തരം അനുഭവങ്ങള്‍ എന്റെ വ്യക്തി ജീവിതത്തെയും കരിയറിനെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു.
ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇതൊക്കെ തടയാന്‍ ഈ കാലഘട്ടത്തില്‍ ഒരു പുതിയ നിയമനിര്‍മ്മാണം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു.എനിക്ക് ഒറു ബ്രേക്ക് വേണമെന്ന് തോന്നി. ബ്രേക്കെടുത്ത സമയത്തും താന്‍ വെറുതെ ഇരുന്നില്ല. കുറേ യാത്രകള്‍ ചെയ്തു. ചേട്ടനും കുടുംബവും യുഎസിലാണ് കുറച്ചുകാലം അവര്‍ക്കൊപ്പം യുഎസില്‍ പോയി. ഇടയ്ക്ക് നാട്ടില്‍ വന്ന് വീണ്ടും പോയി. പത്തനംതിട്ടയാണ് സ്വദേശം എങ്കിലും ഇപ്പോള്‍ അമ്മയോടൊപ്പം തിരുവനന്തപുരത്താണ് താമസം എന്നും താരം പറയുന്നു.