ആ വലിയ സംവിധായകനോട് ഞാന്‍ ആദ്യം നോ പറഞ്ഞു; മനസ് തുറന്ന് മേനക

സേതു മാധവന്‍ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് ‘ഓപ്പോള്‍’. എന്നാല്‍ ഇപ്പോള്‍ ഓപ്പോള്‍ എന്ന സിനിമ തന്നിലേക്ക് വന്നിട്ടും അത് നിരസിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി മേനക. പിന്നീട് ആ വേഷം സ്വീകരിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചും നടി മനസ്സുതുറക്കുകയാണ്.

സേതുമാധവന്‍ സാര്‍ ഓപ്പോളിലേക്ക് വിളിച്ചപ്പോള്‍ ആദ്യം ഞാന്‍ സമ്മതിച്ചില്ല. അദ്ദേഹം തിരികെ പോകുമ്പോഴാണ് തമിഴ് സംവിധായകന്‍ അഴകപ്പന്‍ സാര്‍ വീട്ടിലേക്ക് വന്നത്. കാര്യം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘മണ്ടിപ്പെണ്ണെ അത് എത്ര പെരിയ സംവിധായകന്‍ എന്ന് നിനക്ക് തെരിയുമോ അദ്ദേഹത്തിന്റെ സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ എത്രപേരാണ് കാത്തുനില്‍ക്കുന്നതെന്നോ, ഇപ്പോള്‍ തന്നെ പോയി അഭിനയിക്കാം എന്ന് സമ്മതിക്കണം’.

അങ്ങനെ ഞാനും അച്ഛനും കൂടി അദ്ദേഹത്തെ എവിഎം സ്റ്റുഡിയോയില്‍ ചെന്ന് സമ്മതം അറിയിക്കുകയായിരുന്നു’. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മേനക പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News