KeralaNews

മാളൂട്ടി ഹെയര്‍സ്റ്റൈലും ജമ്ബ്സ്യൂട്ടുമണിഞ്ഞു ഹണി റോസ്, ഷേക്ക്‌ ഹാൻഡ് നല്‍കുന്ന ആരാധകന്റെ വീഡിയോ പങ്കിട്ട് താരം

കൊച്ചി:മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ഹണി റോസ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ താരം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഒരിടം നേടിയത്.

സോഷ്യല്‍ മീഡിയ വഴി തന്റെ ഫോട്ടോഷൂട്ടുകള്‍ പങ്കിടാറുള്ള താരത്തിന്റെ എല്ലാ ചിത്രങ്ങളും വൈറലാകാറുണ്ട്. ഉദ്‌ഘാടന വേദികളിലും നിറസാന്നിധ്യമാണ് ഇപ്പോള്‍ ഹണി. അംഗലാവണ്യം എടുത്തു കാട്ടുന്ന താരത്തിന്റെ മിക്ക ചിത്രങ്ങളും വളരെപെട്ടെന്ന് ട്രെൻഡിംഗ് ആകാറുണ്ട്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഉദ്‌ഘാടനത്തില്‍ നിന്നുള്ള ഒരു ക്യൂട്ട് വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. വിഡിയോയില്‍ താരം പല ആരാധകര്‍ക്കും ഷേക്ക്‌ഹാൻഡ് നല്‍കുന്നത് കാണാം. ഇതിനിടയില്‍ ഒരാള്‍ കൈ നീട്ടുന്നതും ഹണി ഷേക്ക്‌ ഹാൻഡ് കൊടുക്കുന്നതും വീഡിയോയില്‍ ഉണ്ട്.

ആ സന്തോഷം നിറഞ്ഞ ചിരിയോടെ പിന്തിരിഞ്ഞു നോക്കി പ്രകടിപ്പിക്കുന്ന ആരാധകന്റെ വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്.” ദാറ്റ്‌ സ്‌മൈല്‍… ഓഹ്… ” എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.

https://www.instagram.com/reel/CzgDo_Yvssx/?hl=en

ഈ ഉദ്‌ഘാടനവേദിയിലെ താരത്തിന്റെ ഔട്ട്‌ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മാളൂട്ടി ഹെയര്‍സ്റ്റൈലും ജമ്ബ്സ്യൂട്ടുമായിരുന്നു ഹണി റോസിന്റെ വേഷം. ഇതുവരെ ഇങ്ങനെയൊരു ഹെയര്‍സ്റ്റൈലില്‍ ഹണി വരുന്നത് കണ്ടിട്ടില്ല. ഓരോ പരിപാടിക്കും വ്യത്യസ്ത ലുക്ക് പരീക്ഷിക്കാറുണ്ട് താരം. ദീപാവലി ദിനത്തില്‍ തനിക്ക് മറ്റൊരു ഉദ്‌ഘാടനം കൂടി വരുന്നുണ്ട് എന്ന് ഹണി റോസ് പങ്കുവച്ചിരുന്നു.

ഈ ഉദ്‌ഘാടനസ്ഥലം കുറ്റ്യാടി എന്നാണ് ഹണി ഇൻസ്റ്റഗ്രാം സ്റ്റോറീസിലൂടെ മനസിലാക്കാൻ പറ്റുന്നത്. നിറഞ്ഞ പുഞ്ചിരിയുമായി എത്തിയ താരം വേദിയില്‍ അവര്‍ക്കായി പാട്ടിനൊപ്പം നൃത്തവും ചെയ്തു. പങ്കെടുക്കുന്ന മിക്കവാറും എല്ലാ ഉദ്‌ഘാടന പരിപാടികളുടെയും ചിത്രങ്ങളും വിശേഷങ്ങളും ഹണി ഇൻസ്റ്റാഗ്രാമിലൂടെ പങ്കിടാറുണ്ട്.


മോഹൻലാല്‍ ചിത്രം ‘മോണ്‍സ്റ്ററിലെ’ നായികാ വേഷമാണ് താരം ഏറ്റവും അവസാനം ചെയ്ത മലയാള സിനിമ. തെലുങ്കിലും അടുത്തിടെ ഹണി തുടങ്ങിയിരുന്നു. എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ചിത്രമാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം. ഹണി കേന്ദ്രകഥാപാത്രമായ സിനിമയില്‍ താരം ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ്. ‘റേച്ചല്‍’ എന്നാണ് സിനിമയുടെ പേര്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button