24.8 C
Kottayam
Tuesday, June 16, 2026

കൊച്ചിയില്‍ ബസില്‍നിന്നും അമ്മ ഇറങ്ങിയശേഷം പെണ്‍കുട്ടികളെ ഇറക്കാതെ സ്വകാര്യ ബസ് മുന്നോട്ട്, ഓട്ടോറിക്ഷയിൽ ചെയ്സ് ചെയ്ത് അമ്മ

Must read

കൊച്ചി: കൊച്ചിയില്‍ ബസില്‍നിന്നും അമ്മ ഇറങ്ങിയശേഷം പെണ്‍കുട്ടികളെ ഇറക്കാതെ സ്വകാര്യ ബസ് പോയതായി പരാതി. അമ്മയോടൊപ്പം ബസില്‍ യാത്ര ചെയ്ത ആറും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെയാണ് സ്റ്റോപ്പില്‍ ഇറക്കാതെ സ്വകാര്യ ബസ് യാത്ര തുടര്‍ന്നതെന്നാണ് പരാതി.

കൊച്ചി പലാരിവട്ടത്ത് ഇന്ന് രാത്രി ഏഴോടെയാണ് സംഭവം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് സമീപം ശിശുദിനാഘോഷത്തില്‍ പങ്കെടുത്തശേഷം തിരിച്ചുവരുന്നതിനിടെയാണ് സംഭം. മട്ടാഞ്ചേരി-ആലുവ റൂട്ടിലോടുന്ന സജിമോന്‍ എന്ന ബസിലാണ് പലാരിവട്ടം സ്വദേശിനിയായ ഷിബിയും രണ്ടു മക്കളും കയറിയത്.

പലാരിവട്ടത്തെ സ്റ്റോപ്പിലെത്തിയപ്പോള്‍ ആദ്യം ഷിബി ഇറങ്ങിയെങ്കിലും മക്കള്‍ രണ്ടുപേരും ഇറങ്ങുന്നത് കാത്തുനില്‍ക്കാതെ ജീവനക്കാര്‍ ബസ് എടുത്തുപോവുകയായിരുന്നുവെന്നാണ് പരാതി. താന്‍ ഇറങ്ങിയ ഉടനെ മക്കള്‍ ഇറങ്ങാനുണ്ടെന്ന് ജീവനക്കാരോട് പറഞ്ഞെങ്കിലും ഇത് ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്നും ബസില്‍ തട്ടി വിളിച്ചുപറഞ്ഞിട്ടും നിര്‍ത്തിയില്ലെന്നും ഷിബി പറഞ്ഞു.

തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറി ബസിന് പിന്നാലെ പോവുകയായിരുന്നു. ഇതിനിടയില്‍ കുട്ടികള്‍ ഇറങ്ങാത്തത് മനസിലാക്കി ബസിലെ പെണ്‍കുട്ടി ബസ് നിര്‍ത്തിച്ച് കുട്ടികളുമായി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുകയായിരുന്നു.

- Advertisement -

ബസിലെ പെണ്‍കുട്ടിയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ പിന്നെയും ഏറെ ദൂരം പോകേണ്ടിവരുമായിരുന്നുവെന്നും ചെറിയ കുട്ടികളാണെന്ന് പറഞ്ഞിട്ടും ബസ് ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്നും ഷിബി പറഞ്ഞു.

- Advertisement -

നിറയെ യാത്രക്കാരുണ്ടായിരുന്നതിനാലാണ് കുട്ടികള്‍ക്ക് പെട്ടെന്ന് ഇറങ്ങാന്‍ കഴിയാതിരുന്നത്. സംഭവത്തില്‍ ഷിബി പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

Popular this week