പുണ്യയ്ക്കൊപ്പം സ്വിറ്റ്സർലൻഡില്‍ അടിച്ചുപൊളിച്ച് ഗോപി സുന്ദർ; പുത്തൻ ചിത്രങ്ങൾ വൈറൽ
ബേണ്‍:സ്വിറ്റ്സർലൻഡിൽ പാട്ടും കൂട്ടുമായി അടിച്ചുപൊളിച്ച് സംഗീതസംവിധായകനും ഗായകനുമായ ഗോപി സുന്ദർ. സ്റ്റേജ് ഷോയുടെ ചിത്രങ്ങളും വിഡിയോകളും ഗോപി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സഹഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങളാണ് ഏറ്റവുമൊടുവിലായി പുറത്തുവന്നത്.
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ വന്ന് സംഗീതരംഗത്ത് ശ്രദ്ധേയയായ ഗായികയാണ് പുണ്യ. ഗോപി സുന്ദറിനൊപ്പം മുൻപും സ്റ്റേജ് ഷോകളിൽ പുണ്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് വേദിയിൽ ‘മേൽ മേൽ മേൽ വിണ്ണിലെ’ എന്ന ഗാനം ആലപിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ഗോപി സുന്ദർ തന്നെ ഈണമൊരുക്കിയ ഗാനമാണിത്.
ഗോപി സുന്ദറിന്റെ ‘സ്വിറ്റ്സർലൻഡ് പോസ്റ്റ്’ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ‘ലവ് യു സ്വിറ്റ്സർലൻഡ്’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. സ്വിറ്റ്സർലൻഡ് യാത്രയുടെ നിരവധി ചിത്രങ്ങളും വിഡിയോകളും ഗോപി സുന്ദർ നേരത്തേ പങ്കുവച്ചിരുന്നു. സഹപ്രവർത്തകർക്കൊപ്പമുള്ള രസകരമായ വിഡിയോയും വൈറലായതാണ്.
ഗോപി സുന്ദറിന്റെ പേര് സോഷ്യൽ മീഡിയയിൽ നിറയുന്നത് സംഗീതം കൊണ്ടല്ല മറിച്ച് വ്യക്തിജീവിതത്തിലെ ചില കാര്യങ്ങൾ കൊണ്ടാണ്. ആരാധകരുടെ മനസില്‍ എന്നെന്നും ഇടം നേടിയ ഒരുപാട് പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട് ഗോപി സുന്ദര്‍, പക്ഷേ താരത്തിന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ആദ്യ പ്രണയവും അകൽച്ചയും പിന്നീട് കടന്നു വന്ന ലിവിങ് ടുഗെതറും അതിന് ശേഷം വന്ന പ്രണയവും ഒക്കെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
ലവ് ഇമോജിക്കൊപ്പം ബോസ്സ് ഗോപിസുന്ദർ സർ എന്ന് കുറിച്ചാണ് പുണ്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഗോപി സുന്ദറിനെ ടാഗ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം തന്നെ വിമര്‍ശനങ്ങളും സദാചാര ആക്രമണവും നേരിടേണ്ടി വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ ഗോപി സുന്ദറിനെതിരെ ചില സദാചാര വാദികള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പുണ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുടെ പേരിൽ ഗോപി സുന്ദറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത്. തെറ്റായ അര്‍ത്ഥത്തിലാണ് ചിത്രങ്ങളെ പലരും സമീപിച്ചിരിക്കുന്നത്. ഏതൊരു സ്ത്രീയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാലും പുതിയ ആളെ കിട്ടിയോ എന്ന അര്‍ത്ഥത്തിലാണ് സോഷ്യല്‍ മീഡിയ ഗോപി സുന്ദറിനെ അധിക്ഷേപിക്കുന്നത്.