ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല ആരംഭിച്ചത് മുതല്‍ മലയാളികള്‍ അന്വേഷിച്ചത് ‘ചിപ്പി ഇക്കുറിയും ഉണ്ടോ’ എന്നാണു. പതിവ് മുടക്കാതെ നടി ചിപ്പി ഇത്തവണയും പൊങ്കാലയിട്ട. ആറ്റുകാല്‍ പൊങ്കാലയിലെ സ്ഥിരം താരസാന്നിധ്യമായ നടി ചിപ്പി കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് വീട്ടില്‍ ആണ് ഇത്തവണ പൊങ്കാല ഇട്ടത്. ഇരുപത് വര്‍ഷത്തില്‍ കൂടുതലാടി അമ്മയുടെ മുന്‍പില്‍ പൊങ്കാല ഇടുന്നുവെന്നും അത്രമാത്രം വിശ്വാസവും ഭക്തിയുമാണ് ആറ്റുകാല്‍ അമ്മയോട് ഉള്ളതെന്നും പറയുകയാണ് ചപ്പി.
കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഭക്തര്‍ വീടുകളില്‍ പൊങ്കാലയിടണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചിപ്പി അടക്കമുള്ളവര്‍ വീടുകളില്‍ തന്നെ പൊങ്കാല ഇടാന്‍ തീരുമാനിച്ചത്. ക്ഷേത്രപരിസരത്ത് പൊങ്കാലയിടുന്നതിന്റെ ഭക്തിസാന്ദ്രനിമിഷങ്ങള്‍ ഇത്തവണയും ഇല്ലാത്തതിനാല്‍ സങ്കടമുണ്ടെന്ന് ചിപ്പി പറഞ്ഞു. പൊങ്കാല ഇടുമ്പോള്‍ കല്പന ചേച്ചിയെയും സുകുമാരി അമ്മയെയും ഓര്‍മ്മ വരുമെന്നും എല്ലാ പ്രാവശ്യവും അവര്‍ കൂടെയുണ്ടായിരുന്നുവെന്നും ചിപ്പി ഓര്‍ത്തെടുക്കുന്നു. അടുത്ത വര്‍ഷം എങ്കിലും ക്ഷേത്രത്തിനു മുന്നില്‍ പൊങ്കാല ഇടാന്‍ കഴിയും എന്നാണ് വിശ്വാസം എന്നും ചിപ്പി പറഞ്ഞു.
തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് പൊങ്കാല വീടുകളില്‍ മാത്രമായി ഒതുങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തില്‍ പണ്ടാര അടുപ്പില്‍ മാത്രമേ പൊങ്കാലയുള്ളു. 1500 പേര്‍ക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കുകയായിരുന്നു.