റോഡരികില്‍ നിന്ന പശുക്കിടാവിനെ പീഡിപ്പിച്ചു! പ്രതികള്‍ 20 വയസുള്ളവര്‍; പീഡനം തമാശയ്ക്ക് ചെയ്തതാണെന്ന് മൊഴി

ജയ്പുര്‍: പശു കിടാവിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. 20-22 വയസുള്ള നാലു ചെറുപ്പക്കാരാണ് പിടിയിലായത്. സുബൈര്‍, താലിം, വാരിസ്, ചുന, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പശുക്കിടാവിനെ ഉപദ്രവിക്കുന്നതിന്റെയും ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെയും വീഡിയോസോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇതിനുപിന്നാലെയാണ് അറസ്റ്റ്. ഫത്തേഹ് മുഹമ്മദ് എന്നയാളാണ് പരാതി നല്‍കിയത്. റോഡില്‍ കിടന്നിരുന്ന പശുക്കിടാവിനെ ഒരാള്‍ പിടിച്ചുവെയ്ക്കുകയും മറ്റൊരാള്‍ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. മറ്റ് രണ്ടുപേരില്‍ ഒരാള്‍ ഇതെല്ലാം ചിത്രീകരിച്ചു.

അതേസമയം, ഇവരുടെ മൊഴി അമ്പരപ്പിക്കുന്നതാണ്. തമാശയ്ക്ക് വേണ്ടി ചെയ്തതെന്നാണ് ഇവരുടെ പക്ഷം. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പശുക്കിടാവിന്റെ വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി. പ്രതികളുടെ ഗ്രാമത്തില്‍തന്നെയുള്ള മറ്റൊരാളുടെ പശുക്കിടാവാണ് പീഡനത്തിനിരയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണുണ്ടായത്. ആല്‍വാറിലെ തിജാറയില്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നു. എല്ലാ വിഭാഗങ്ങളില്‍നിന്നുള്ളവരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. പ്രതികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ജില്ലാ ഭരണകൂടത്തിന് നിവേദനവും നല്‍കി. പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കരുതെന്നാണ് ഇവരുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News