കൊച്ചി:മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ചാര്‍മിള. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന ചാര്‍മിള ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. എങ്കില്‍പോലും പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ചാര്‍മിള.
താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. സിബി മലയില്‍ ലോഹിതദാസ് കൂട്ടുകെട്ടില്‍ 1991 ല്‍ പുറത്തിറങ്ങിയ ധനം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ആയിരുന്നു ചാര്‍മിള മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറിയത്. മലയാളത്തിന് പുറമേ തമിഴും തെലുങ്കുമടക്കമുള്ള തെന്നിത്യന്‍ സിനിമകളില്‍ ചാര്‍മിള തിളങ്ങി.
ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുള്ള ചാര്‍മിളയുടെ ഒരു അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. വ്യക്തി ജീവിതത്തിലെ തിരിച്ചടികളായിരുന്നു നടിയുടെ കരിയറിനെ പ്രതികൂലമായി ബാധിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണമാണ് താന്‍ അശ്ലീല സിനിമകളുടെ ഭാഗമായത് എന്നാണ് ചാര്‍മിള പറയുന്നത്.
വ്യക്തി ജീവിതത്തിലെ തിരിച്ചടികള്‍ ജീവിതത്തില്‍ വലിയ പ്രതിസന്ധിയായിരുന്നുവെന്നും താരം പറയുന്നു. തമിഴ് ചിത്രത്തില്‍ ബാലതാരമായാണ് ചാര്‍മിള തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് താരം തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ ചാര്‍മിളയ്ക്കായില്ല.
കുറച്ച് മുമ്പ് തന്റെ മകനെ കുറിച്ചും കുടുംബത്തെ കുറിച്ചും ചാര്‍മിള പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യ എന്ന നിലയ്ക്കും ഒരു അമ്മ എന്ന നിലയിലും എനിക്ക് കുടുംബം നോക്കേണ്ടതായി വന്നു. അന്നേരം നമ്മുടെ കാര്യം നോക്കി പോകാന്‍ പറ്റുമായിരുന്നില്ല. ഇടക്ക് വച്ച് ഞാന്‍ ഷാര്‍ജയിലേക്ക് പോകാനായി സിനിമകള്‍ വേണ്ടെന്ന് വെച്ചിരുന്നു. നാല് വര്‍ഷങ്ങള്‍ ഞാന്‍ അഭിനയിക്കാതെ ഇരുന്നു. വിവാഹത്തിന് ശേഷം അഭിനയിക്കേണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
അന്ന് തിരക്കുള്ള നടിയായിട്ടും ഒരു കുടുംബം ആവുമ്പോള്‍ ഗിവ് ആന്‍ഡ് ടേക്ക് പോളിസി വേണം. അതുകൊണ്ട് ഭര്‍ത്താവ് പറഞ്ഞിരുന്നത് സ്വീകരിക്കാന്‍ തയ്യാറായി. അത് വളരെ വലിയ തെറ്റായി പോയി. മണ്ടത്തരം ചെയ്ത് പോയി. അന്ന് സേതു എന്ന സിനിമയിലെ നായിക വേഷം പോയി. കാശ്മീരം കുടങ്ങി നിറയെ നല്ല സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. കൂടുതല്‍ ചിന്തിക്കാതെ പെട്ടെന്നാണ് ഞാന്‍ തീരുമാനം എടുക്കുന്നത്. എന്റെ പരാജയം അതായിരിക്കുമെന്നാണ് തോന്നുന്നത്.
എന്റെ അച്ഛനും അമ്മയ്ക്കും പോലും ഞാനൊരു നടിയാവുന്നത് ഇഷ്ടമല്ലായിരുന്നു. അവരില്‍ ആരെങ്കിലും ഒരാള്‍ എനിക്കൊപ്പം നിന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. കാബൂളിവാല ഹിറ്റായി നില്‍ക്കുമ്പോള്‍ വീട്ടിലെത്തിയാല്‍ വിവാഹം കഴിക്ക് എന്നായിരിക്കും പറയുന്നത്.
അങ്ങനെയായതോടെ പിന്നെ നമുക്ക് തന്നെ താല്‍പര്യം ഇല്ലാതെയാവും. ഒടുവില്‍ ഇവര്‍ പറഞ്ഞത് പോലെ വിവാഹം കഴിച്ചു. കിട്ടിയ ഭര്‍ത്താവും അഭിനയിക്കേണ്ടെന്ന് പറഞ്ഞു. എന്റെ അച്ഛനും അമ്മയും ആഗ്രഹിക്കുന്നതും അതായിരുന്നു.
ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഒരു പുരുഷന്റെ പിന്തുണ വേണം. എനിക്കൊരു സഹോദരന്‍ ഉണ്ടായിരുന്നെങ്കില്‍ ആ ടെന്‍ഷന്‍ ഇല്ലായിരുന്നു. പിന്നെ അച്ഛന്‍ 2003 ല്‍ മരിച്ചു. കസിന്‍ സഹോദരന്മാരായിട്ടും അങ്ങനെ ആരും ഇല്ല. അപ്പോള്‍ എനിക്ക് ഒരു പുരുഷ പിന്തുണ ആവശ്യമായിരുന്നു.
അതുകൊണ്ടാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. പ്രാക്റ്റിക്കലി ചിന്തിച്ചു കഴിഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു വിവാഹമോചനത്തിലേക്ക് പോയി. അപ്പോള്‍ നീയാണോ ഞാനാണോ എന്നൊരു ഈഗോ പ്രോബ്ലംസ് വന്നാല്‍ കുഞ്ഞിന്റെ ഭാവിയാണ് പ്രശ്നത്തിലാകുന്നത്.
അവന്‍ സ്‌കൂളില്‍ പോകുമ്പോള്‍ മറ്റുള്ള കുട്ടികള്‍ക്ക് അച്ഛനും അമ്മയുമൊക്കെ കാണും. അത് കാണുമ്പൊള്‍ അവനുള്ളിലും സങ്കടം ഉണ്ടാകും. പിന്നെ മറ്റൊന്ന് പറഞ്ഞാല്‍, എന്റെ വീട്ടിലുള്ള എല്ലാവരും പ്രായമുള്ളവരാണ് എനിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ കുഞ്ഞിന് വേറെ ആരും ഇല്ലാതായി പോകും. ഭര്‍ത്താവിന്റെ കാര്യം അങ്ങനെയല്ല. അദ്ദേഹം ഇടയ്ക്ക് വന്ന് മകനെ കണ്ടിട്ട് പോകുന്നുണ്ട്. അതിനുള്ള സ്വതന്ത്ര്യം കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ അവനും വേണമെന്നും ചാര്‍മിള പറയുന്നു.