KeralaNews

കോവിഡ് ഇന്ത്യൻ വകഭേദത്തിനെതിരെ കോവിഷീല്‍ഡ് വാക്‌സിന്‍ 80% ഫലപ്രദമെന്ന് പഠനം

ന്യൂഡൽഹി: ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ B1.617.2 വകഭേദത്തെ തടയാൻ ഓക്സ്ഫഡ്-അസ്ട്രാസെനക്ക രണ്ടു ഡോസ് വാക്സിൻ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. ബ്രിട്ടീഷ് സർക്കാർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഓക്സ്ഫഡ്-അസ്ട്രാസെനക്ക വാക്സിൻ ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ‘കോവിഷീൽഡ്’ എന്ന പേരിലാണ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. പബ്ലിക്ക് ഹെൽത്ത് ഇഗ്ലണ്ടിന്റെ (പി.എച്ച്.ഇ) ഡാറ്റകളെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടീഷ് സർക്കാർ പഠനം നടത്തിയത്.

ഇംഗ്ലണ്ടിലെ കെന്റ് മേഖലയിൽ ആദ്യമായി കണ്ടെത്തിയ ബി.117 എന്ന വകഭേദത്തിന് ഓക്സ്ഫഡ് വാക്സിന്റെ രണ്ടു ഡോസ് 87 ശതമാനത്തിലധികം ഫലപ്രദമാണെന്നും പഠനം കണ്ടെത്തി. ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമാണ് ബി.117 എന്നാണ് വിലയിരുത്തുന്നത്.

ഈ ആഴ്ച ആദ്യം പുറത്തുവിട്ട പി.എച്ച്.ഇയുടെ പുതിയ കണക്കിൽ പറയുന്നത്, കഴിഞ്ഞ ആഴ്ച ബ്രിട്ടണിൽ 2,111 പേർക്ക് ബി1.617.2 വകഭേദം കണ്ടെത്തിയെന്നാണ്. ഇതുവരെയായി 3424 കേസുകളാണ് ഇത്തരത്തിൽ കണ്ടെത്തിയതെന്നും പറയുന്നു. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ വകഭേദം ബ്രിട്ടണിൽ വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker