27.6 C
Kottayam
Thursday, June 4, 2026

നടിയെ ആക്രമിച്ച കേസ്: കുഞ്ചാക്കോ ബോബന്‍,സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരുടെ വിസ്താരം ഇന്ന് നടക്കും; മഞ്ജു വാര്യറുടെ വിസ്താരം പൂര്‍ത്തിയായി

Must read

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സാക്ഷികളായ നടന്‍ കുഞ്ചാക്കോ ബോബന്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. ഗായിക റിമി ടോമിയുടെ വിസ്താരം അടുത്ത ദിവസം നടക്കും. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നത്.

അതേസമയം കേസിലെ സാക്ഷിയായ മഞ്ജു വാര്യരുടെ വിസ്താരം പൂര്‍ത്തിയായി. മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറുവരെ നീണ്ടതോടെ നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിവെക്കേണ്ടി വന്നു.

കേസിലെ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യര്‍. ഇന്നലെ വിസ്താരം നടക്കുമ്പോള്‍ കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും മറ്റു പ്രതികളും ഹാജരായിരുന്നു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 12-ാം സാക്ഷി ബിന്ദു പണിക്കര്‍, 13-ാം സാക്ഷി സിദ്ദിഖ് എന്നിവര്‍ വൈകിട്ട് 5.30 വരെ കോടതിയില്‍ കാത്തിരുന്നു.

എന്നാല്‍, മഞ്ജു വാര്യരുടെ എതിര്‍ വിസ്താരം 6.30 വരെ നീണ്ടു. ഇതേത്തുടര്‍ന്നാണ് ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിയത്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, നടി സംയുക്ത വര്‍മ്മ, നടന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഇന്നും ശ്രീകുമാര്‍ മേനോന്‍ നാളെയും ഹാജരാകും.

- Advertisement -

മഞ്ജുവും ദിലീപും ഒരേ കോടതിമുറിയിലായിരുന്നെങ്കിലും ഇവര്‍ രണ്ടു ഭാഗത്തായിരുന്നു. ഏറ്റവും പിന്നിലായി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളും ഏറ്റവും മുന്നില്‍ മഞ്ജു വാര്യരും. മഞ്ജുവിന്റെ വിസ്താരം സശ്രദ്ധം നിരീക്ഷിച്ച കോടതി പ്രത്യേകിച്ചു ചോദ്യങ്ങളൊന്നും ഉന്നയിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

Popular this week