KeralaNews

യുവ മോഡലുകളെ ഭീഷണിപ്പെടുത്തി നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ച നടിയും കൂട്ടാളിയും അറസ്റ്റില്‍

കൊല്‍ക്കത്ത: ഭീഷണിപ്പെടുത്തി യുവ മോഡലുകളെ നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്തയും (30) കൂട്ടാളി മൈനക് ഘോഷും അറസ്റ്റില്‍.

രണ്ടു യുവ മോഡലുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടിയെയും മൈനകിനെയും ബംഗാളിലെ ഡുംഡുമ്മിലെയും നക്താലയിലെയും വസതികളില്‍നിന്നാണ് ബിധനഗര്‍ പൊലീസ്‌ അറസ്റ്റ് ചെയ്തത്.

ഒ,​ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സോഫ്റ്റ് പോണ്‍ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നന്ദിത ദത്ത ‘നാന്‍സി ഭാഭി’ എന്നാണ് അറിയപ്പെടുന്നത്. വീഡിയോ ചിത്രീകരിച്ച സ്ഥലങ്ങളെക്കുറിച്ചും എവിടെയാണ് വിഡിയോകള്‍ വില്‍ക്കുന്നത് എന്നതിനെക്കുറിച്ചും പരിശോധിക്കുമെന്നും ഇവര്‍ മറ്റേതെങ്കിലും പോണ്‍ റാക്കറ്റിന്റെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്നും ബിധനഗര്‍ കമ്മിഷണര്‍ അറിയിച്ചു.

ഇവര്‍ക്ക് നീല ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ബരാസാത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button