വിവാഹത്തിന് ജാമ്യമില്ല,കൊട്ടിയൂർ കേസ് പ്രതിയുടെയും ഇരയുടെയും ഹർജികൾ തള്ളി
ന്യൂഡൽഹി:കൊട്ടിയൂർ കേസിൽ പ്രതി റോബിൻ വടക്കൻചേരിയുടെയും, ഇരയുടെയും ഹർജികൾ സുപ്രീംകോടതി തള്ളി.ഹർജികളിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി.
ഇരുവർക്കും ഹൈക്കോടതിയെ സമീപിക്കാം.വിവാഹം കഴിക്കാൻ ജാമ്യം നൽകണമെന്നായിരുന്നു ആവശ്യം.
വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളെ കേരളം സുപ്രീം കോടതിയിൽ എതിർത്തിരുന്നു.കേസിലെ ഇരയെ വിവാഹം കഴിക്കാൻ ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയിൽ റോബിൻ വടക്കുംചേരി ഹർജിയിൽ ആവശ്യപ്പെട്ടത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
വിവാഹം കഴിക്കണം എന്ന ആവശ്യത്തെ സർക്കാർ എതിർത്തില്ല എന്നാൽ ജാമ്യം അനുവദിക്കരുതെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഹരിൻ പി റാവൽ വാദിച്ചു.
നാല് വയസ്സുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.