EntertainmentKeralaNews

വല്ലവരും പറഞ്ഞുവെന്ന് കരുതി ഇങ്ങനെ ഒക്കെ ചെയ്യാൻ പോകുന്നത് നാണക്കേടല്ലേ?: അപ്സരയോട് ചോദ്യവുമായി ബേസിൽ ; അപ്സരയെ വേദനിപ്പിച്ച നിമിഷം!

കൊച്ചി:സാന്ത്വനം കുടുംബത്തിലെ പ്രശ്നക്കാരിയായ അഞ്ജുവിന്റെ അപ്പച്ചി ഒരുതരത്തിൽ ആ കുടുംബത്ത് നിറഞ്ഞുനിൽക്കുന്ന കഥാപാത്രം കൂടിയാണ്. മലയാളികള്‍ക്ക് സുപരിചിതയായ നടി അപ്‌സരയാണ് ഈ വില്ലത്തിയെ ഇത്രത്തോളം നിഷ്കളങ്കമായി അവതരിപ്പിക്കുന്നത്.

ജയന്തി എന്ന പേരിൽ കയ്യടി നേടുകയാണ് അപ്‌സര. ഇയ്യടുത്തായിരുന്നു അപ്‌സരയുടെ വിവാഹം നടന്നത്. ഇപ്പോഴിതാ താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചുള്ള അപ്‌സരയുടെ വാക്കുകള്‍ വൈറലായി മാറുകയാണ്.

ഒരു ചാനലിലെ സെലിബ്രിറ്റി കിച്ചണ്‍ മാജിക്ക് എന്ന പരിപടായില്‍ അപ്‌സര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ എന്തുകൊണ്ടാണ് തടി കുറച്ചതെന്നായിരുന്നു അപ്‌സര പങ്കുവച്ചത്. താരത്തിന്റെ വാക്കുകള്‍ കേൾക്കാം…

എനിക്ക് കുറച്ച് കൂടി തടിയുണ്ടായിരുന്നു. അപ്പോള്‍ പലരും പറയുന്നത് കേട്ടിട്ടുണ്ട്. എനിക്കിപ്പോള്‍ 25 വയസാണ്. നമ്മളേക്കാള്‍ പ്രായമുള്ള ആളുകളെ ചേച്ചി ചേട്ടാ എന്നൊക്കെ വിളിക്കുമ്പോള്‍ അവര്‍ അങ്ങനെ വിളിക്കണ്ട എന്ന് പറയും, എന്നോടിത് ഒരാള്‍ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. അപ്‌സരയെ കണ്ടാല്‍ തടിയുള്ളത് കൊണ്ട് ഭയങ്കര പ്രായം തോന്നിക്കുമെന്ന്. എനിക്കത് ഭയങ്കരമായി ഫീല്‍ ചെയ്തു. അതുകൊണ്ട് അന്ന് രണ്ട് മാസം കഷ്ടപ്പെട്ട് പട്ടിണി കിടന്നും വര്‍ക്ക് ഔട്ട് ചെയ്തും തടി കുറച്ചു. പത്ത് കിലോയാണ് കുറച്ചത്. എന്നെ കളിയാക്കിയത് എനിക്ക് സങ്കടമായെന്നാണ് അപ്‌സര പറയുന്നത്.

പിന്നാലെ അപ്‌സരയ്ക്ക് മറുപടിയുമായി ബേസില്‍ തോമസ് എത്തുകയായിരുന്നു. വല്ല കാര്യവുമുണ്ടോ? വല്ലവരും പറഞ്ഞെന്ന് കരുതി അങ്ങനെ ചെയ്യണമോ എന്നായിരുന്നു ബേസിന്റെ മറുപടി. പിന്നാലെ അപ്‌സരയോട് കാറുണ്ടോ എന്ന് ബേസില്‍ ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ കാറിന്റെ കളര്‍ എന്താണ് എന്നായി ചോദ്യം. വെള്ളയാണെന്ന് അപ്‌സരയും മറുപടി നല്‍കി. നമ്മള്‍ അതിന്റെ അകത്തിരുന്ന് ഓടിക്കുമ്പോള്‍ ആരാണ് ആ കളര്‍ കാണുന്നത്. എന്ന് ചോദിച്ചപ്പോള്‍ പുറത്തുള്ളവര്‍ എന്നായി അപ്‌സര. പുറത്തു നിന്ന് കാണാനാണോ അകത്തിരുന്ന് യാത്ര ചെയ്യാനാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോല്‍ അകത്തിരുന്ന് യാത്ര ചെയ്യുന്നതാണെന്ന് അപ്‌സര പറഞ്ഞപ്പോള്‍ അത്രയേയുള്ളൂ എന്ന് പറഞ്ഞു കൊണ്ട് മറുപടി നിര്‍ത്തുകയായിരുന്നു ബേസില്‍.

വല്ലവരും പറഞ്ഞുവെന്ന് കരുതി തടി കുറയ്ക്കാന്‍ പോകുന്നത് നാണക്കേടല്ലേ. നമ്മള്‍ തടിയുള്ളവര്‍ ചില്ലറക്കാരല്ല. ഗണപതിയെ അറിയില്ലേ. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഓടി ഗണപതിയുടെ അടുത്തല്ലേ പോകുന്നത്. അതുകൊണ്ട് അതൊന്നും കാര്യമാക്കണ്ട. ആരെങ്കിലും തടിയുടെ പേരില്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്നോട് പറഞ്ഞാല്‍ മതിയെന്നും ബേസില്‍ തമാശയായി പറയുന്നുണ്ട്.

തടിയുടെ പേരില്‍ കളിയാക്കുന്നത് എന്തിനാണ്, തടിയുള്ളത് കൊണ്ട് പല കാര്യങ്ങളും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞല്ലേ, അതങ്ങ് ചെയ്ത് കാണിച്ചു കൊടുത്താല്‍ പോരെ. ആ പ്രശ്‌നം തീര്‍ന്നില്ലേ. തടി നമ്മുടെ മാത്രം പ്രശ്‌നമല്ലല്ലോ. ലോകത്തെല്ലായിടത്തും തടിയുള്ളവരുണ്ട്. കേരളത്തില്‍ തന്നെ മൂന്ന് കോടി ജനങ്ങളില്‍ ഒരു പതിനായിരം പേര്‍ക്കാണ് തടിയുള്ളത്. ദൈവം പ്രത്യേകം തിരഞ്ഞെടുത്തവരാണ് നമ്മള്‍. ദൈവം നമുക്ക് മാത്രം തന്നിട്ടുള്ള ഗിഫ്റ്റാണ്. അങ്ങനെയെ ചിന്തിക്കാവൂവെന്നും ബേസില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button