CrimeKeralaNews

കോടതിയാടാ പറയുന്നെ ഫോണ്‍ താടാ…ദിലിപീന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ട്രോള്‍ മഴയില്‍ മുക്കി സോഷ്യല്‍ മീഡിയ

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ദീലിപ് ഉള്‍പ്പെടെയുളള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു. കോടതിയുടെ സ്റ്റോര്‍ റൂമിലേക്ക് ഫോണുകള്‍ മാറ്റി. ഈ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നാളെ ആലുവ കോടതിയെ സമീപിക്കും.

ഫോണുകള്‍ നേരിട്ട് വാങ്ങേണ്ട ആവശ്യമില്ലെന്നും പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കാനാകും ആവശ്യപ്പെടുക. പരിശോധനാഫലത്തിന്റെ പകര്‍പ്പ് കോടതിയില്‍ നിന്നും ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. കേസ് ഹൈക്കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. ഈ അവസരത്തിലാകും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.

എന്നാല്‍ ദിലീപിന്റെ മുന്‍ കൂര്‍ ജാമ്യാപേഷ ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ‘എന്താ അല്ലേ, കോടതിയില്‍ പ്രമുഖര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ കാണുമ്പോള്‍ കൊതിയാകുന്നു. എന്ത് നല്ല കോടതി വാരിക്കോരി നല്‍കുന്ന കണ്ടോ…’

ദിലീപിന്റെ ഫോണുകള്‍ കോടതി പറഞ്ഞിട്ടും എല്ലാ ഫോണുകളും ഹാജരാക്കുന്നില്ല, കസ്റ്റഡി അന്വഷണം, നടക്കുന്നില്ല, ദിലീപിന്റെ ജാമ്യം റദ്ദ്‌ചെയ്യുന്നില്ല….ഇനി ജാമ്യം നീട്ടികൊടുക്കുകയാണെങ്കില്‍ പ്രോസ്യുക്യൂഷന്ന്, ജഡ്ജിയുടെ ഫോണ്‍ പരിശോധനക്ക് ആവശ്യപെടാം!
എന്തോന്നടൈ…ഇതൊക്കെ….എവിടെയോ ഒരു വശപിശക്….ഇനി സിനിമാലോകം മൊത്തം ദിലീപിന്റെ ഫോണിലൂടെ തകര്‍ന്നടിയുമോ’

ഇതിലും നല്ലത് പ്രോസിക്യൂഷന്‍ ഒരു മുന്‍കൂര്‍ ജാമ്യപേക്ഷ കൊടുക്കുന്നതാവും ജഡ്ജിക്കും കോടതിക്കും പരിഗണിക്കാന്‍ എളുപ്പം. അപ്പോപ്പിന്നെ ദിലീപിനെ കൊണ്ട് പ്രോസിക്യൂഷനെ അറസ്റ്റുചെയ്യിക്കാം അതാ ജഡ്ജിക് പണി എളുപ്പമാവും’. എന്നു തുടങ്ങി നീണ്ടു പോകുകയാണ് ട്രോളുകളും കമന്റുകളും.

അതേസമയം, ദിലീപ് ഹാജരാക്കിയ ആറു ഫോണുകളില്‍ അഞ്ചെണ്ണം അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഒന്നാമത്തെ ഫോണ്‍ ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്. ദിലീപും കൂട്ടാളികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി ആവര്‍ത്തിച്ചു.

അന്വേഷണ സംഘം ആവശ്യപ്പെട്ട ഏഴു ഫോണുകളില്‍ ആറെണ്ണം മാത്രമാണ് ദിലീപും സംഘവും ഹാജരാക്കിയത്. ഹര്‍ജിയില്‍ നാലാമതായി ചൂണ്ടിക്കാട്ടിയ ഫോണ്‍ കൈമാറിയിട്ടില്ല. അതു കൈവശമില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഈയടുത്ത കാലം വരെ അത് ഉപയോഗിച്ചതിനു തെല്‍വുകള്‍ ലഭിച്ചിട്ടുണ്ട്. അതില്‍നിന്ന 12,000ല്‍ ഏറെ കോളുകള്‍ വിളിച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ പറഞ്ഞു. ഒരു ഫോണ്‍ മാത്രമാണോ കൈമാറാത്തത് എന്ന കോടതിയുടെ ചോദ്യത്തിന് മൂന്നെണ്ണമാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. അന്വേഷണവുമായി സഹകരിക്കാത്തത് ഗൗരവത്തോടെ കാണേണ്ട കാര്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു.

അതേസമയം, ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട് എന്ന ആരോപണം ഉയരുന്നുണ്ടെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ ഇത്തരമൊരു പരാമര്‍ശം. ദിലീപിന് പ്രത്യേക പരിഗണന എന്ന ആരോപണത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും സമാനമായ കാര്യം മറ്റു പ്രതികളും ആവശ്യപ്പെട്ടേക്കാമെന്നും കോടതി നിരീക്ഷിച്ചു. , ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്നതില്‍ ദിലീപ് കടുത്ത എതിര്‍പ്പറയിച്ചിരുന്നു. ഡിജിറ്റല്‍ തെളിവുകളടക്കം പ്രതികള്‍ക്കെതിരെ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് ഉടന്‍ നീക്കണമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker