EntertainmentKeralaNews

അനുസിത്താരയേക്കാള്‍ ഇളയ ഭര്‍ത്താവ്!അനുജനോ എന്ന് സംശയക്കാര്‍,തുറന്ന് പറഞ്ഞ് താരം

കൊച്ചി:മലയാള സിനിമയിലെ ശാലീന സുന്ദരികളിലൊരാളായാണ് അനു സിത്താരയെ വിശേഷിപ്പിക്കുന്നത്. കാവ്യ മാധവനെപ്പോലെയുണ്ടെന്നും ഇടയ്ക്ക് ആരാധകര്‍ പറഞ്ഞിരുന്നു. കാവ്യയുമായുള്ള താരതമ്യപ്പെടുത്തലുകള്‍ എന്നും സന്തോഷിപ്പിക്കുന്നതാണെന്നായിരുന്നു നടി പ്രതികരിച്ചത്. പ്രണയവിവാഹമായിരുന്നു അനു സിത്താരയുടേത്. 2015ലായിരുന്നു അനുവും വിഷ്ണുപ്രസാദും വിവാഹിതരായത്. വെഡ്ഡിംഗ് ആനിവേഴ്‌സറി ദിനത്തില്‍ അനു പങ്കുവെച്ച പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

​ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറി

ഹാപ്പി ആനിവേഴ്‌സറി റ്റു അസ് എന്ന ക്യാപ്ഷനോടെയായാണ് അനു സിത്താര വിഷ്ണുവിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി ആളുകളായിരുന്നു ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയത്. വിജയിക്കുന്ന ഏതൊരു സ്ത്രീക്ക് പിന്നിലും അടിപൊളി പുരുഷന്റെ പങ്കുണ്ടെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെ. ഒരുപാട് വര്‍ഷം നിങ്ങളൊന്നിച്ച് ജീവിക്കട്ടെ എന്നായിരുന്നു ആരാധകരുടെ ആശംസ.

​പ്രണയവിവാഹം

പ്ലസ് ടുവിന് പഠിച്ചോണ്ടിരുന്ന സമയത്തായിരുന്നു അദ്ദേഹത്തെ ശ്രദ്ധിച്ച് തുടങ്ങിയത്. സ്‌കൂളില്‍ നിന്നും തിരിച്ച് പോവുന്ന സമയത്ത് എന്നും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. പിന്നാലെ വരികയോ, സംസാരിക്കാന്‍ ശ്രമിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. എന്നും ഇങ്ങനെ നില്‍ക്കരുതെന്ന് അദ്ദേഹത്തെ വിളിച്ച് പറഞ്ഞിരുന്നു. വീട്ടില്‍ അറിഞ്ഞാല്‍ ഇത് വലിയ പ്രശ്‌നമായി മാറുമെന്നും അനു വിഷ്ണുവിനോട് പറഞ്ഞിരുന്നു. അതിന് ശേഷം അദ്ദേഹത്തെ കണ്ടിരുന്നില്ല.

​പിന്തുണ

വിഷ്ണുവേട്ടന്റെ പിന്തുണയോടെയാണ് അഭിനയിക്കുന്നത്. അദ്ദേഹം സപ്പോര്‍ട്ട് ചെയ്തിരുന്നില്ലെങ്കില്‍ സാധാരണ വീട്ടമ്മയായി ഒതുങ്ങിപ്പോയേനെ. എന്റെ അനിയനാണോ അദ്ദേഹമെന്ന് വരെ ചിലര്‍ ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ ചില സമയത്ത് അസൂയ തോന്നിയിരുന്നുവെന്നും അനു സിത്താര മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

​എതിര്‍പ്പുകള്‍

ഞങ്ങളുടെ പ്രണയം അറിഞ്ഞപ്പോള്‍ ഇരുവീട്ടിലും എതിര്‍പ്പുകളായിരുന്നു. തീരുമാനം ഉറച്ചതാണെന്ന് ഞങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ അവരും സമ്മതിക്കുകയായിരുന്നു. പ്രണയകാലത്ത് അങ്ങനെയധികം യാത്രകളൊന്നും ചെയ്തിട്ടില്ലായിരുന്നു. ഞങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റണേയെന്ന പ്രാര്‍ത്ഥനയായിരുന്നു. എല്ലാ മതത്തിലും വിശ്വസിക്കാനാണ് അച്ഛനും അമ്മയും പഠിപ്പിച്ചത്. അവര്‍ വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണെന്നും അനു പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button