നടനും സംഗീത സംവിധായകനുമായ സീറോ ബാബു അന്തരിച്ചു

കൊച്ചി:ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു എന്ന കെ.ജെ. മുഹമ്മദ് ബാബു(80) അന്തരിച്ചു.വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കബറടക്കം എറണാകുളം നോർത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ആത്തിക്ക ബാബു, മക്കൾ: സൂരജ് ബാബു, സുൽഫി ബാബു, സബിത സലാം, ദീപത്ത് നസീർ. മരുമക്കൾ: സുനിത സൂരജ്, സ്മിത സുൽഫി, അബ്ദുൽ സലാം, മുഹമ്മദ് നസീർ.

ആദ്യകാലത്ത് നാടക ഗാനങ്ങളിലൂടെയാണ് മുഹമ്മദ് ബാബു ഗായകനായി ശ്രദ്ധിക്കപ്പെടുന്നത്. 1960കൾ മുതൽ പിന്നണി ഗാനരംഗത്ത് സജീവമായിരുന്ന അദ്ദേഹം പിന്നണിഗാന രംഗത്തു നിന്ന് പിൻവാങ്ങി പിന്നീട് സംഗീത സംവിധാനത്തിലേയ്ക്ക് തിരിയുകയായിരുന്നു.

കാബൂളിവാലയാണ് അവസാനമായി അഭിനയിച്ച സിനിമ. പിജെ തീയറ്റേഴ്സിന്റെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഗാനം ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ എന്ന ഗാനമാണ് പേരിനു മുൻപിൽ സീറോ എന്ന അപര നാമം ചേർത്തു നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News