ചെന്നൈ: തമിഴ് നടനും ഡിഎംഡികെ ജനറൽ സെക്രട്ടറിയുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. നടനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്.
വിജയകാന്ത് വർഷങ്ങളായി നിരവധി രോഗങ്ങൾക്ക് ചികിത്സയിലാണ്. 68 കാരനായ വിജയകാന്ത് അദ്ദേഹത്തിന്റെ മകൻ ഷൺമുഖ പാണ്ഡ്യന്റെ സാഗപതം (2015) എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. വിജയകാന്ത് നായകനായെത്തിയ അവസാന ചിത്രം 2010ൽ പുറത്തിറങ്ങിയ വിരുദഗിരി ആണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News