HealthInternational

ഒ​രു കോ​വി​ഡ് വാ​ക്സി​നും, ഫലപ്രാപ്തി ഇ​തു​വ​രെ തെ​ളി​യി​ച്ചി​ട്ടി​ല്ല : ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ഒ​രു കോ​വി​ഡ് വാ​ക്സി​നും നിലവിൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ർ​ഷി​ക്കു​ന്ന ഫ​ല​പ്രാ​പ്തി ഇ​തു​വ​രെ തെ​ളി​യി​ച്ചി​ട്ടില്ലെന്നും, ഇ​പ്പോ​ൾ പ​രീ​ക്ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്സി​നു​ക​ൾ ഫ​ലം​ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പ് പ​റ​യാ​നാ​കി​ല്ലെ​ന്നും സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കുന്നു . ക​ണ്ടെ​ത്തി​യ വാ​ക്സി​നു​ക​ൾ കൂ​ടു​ത​ൽ പേ​രി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ലൂ​ടെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ഒ​ന്നി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ സാധിക്കും. നി​ല​വി​ൽ 200ല​ധി​കം വാ​ക്സി​നു​ക​ളാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. വാ​ക്സി​നു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ, ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യി​ക്കു​ക​യും മ​റ്റു ചി​ല​ത് പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡി​ന്‍റെ കാ​ര്യ​ത്തി​ലും സ്ഥിതി മറ്റൊന്നല്ല. അ​ടു​ത്തൊ​രു മ​ഹാ​മാ​രി വ​രു​ന്ന​തി​നു​മു​ന്പ് ലോ​ക​രാ​ജ്യ​ങ്ങ​ൾ സ​ജ്ജ​മാ​ക​ണം. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ രാ​ജ്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണമെന്നും ടെ​ഡ്രോ​സ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker