24.6 C
Kottayam
Friday, June 5, 2026

പാര്‍ട്ടി തുടങ്ങിയ വിജയ്ക്ക് കിട്ടിയത് എട്ടിന്റെ പണി,അന്തിമ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Must read

ചെന്നൈ: ഈ മാസം രണ്ടാം തിയതിയാണ് തമിഴ് ചലച്ചിത്ര മേഖലയിലെ സൂപ്പർ സ്റ്റാർ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. തമിഴക വെട്രി കഴകം അഥവാ ടി വി കെ എന്ന പാർട്ടി രൂപീകരിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയോടെയാണ് തമിഴകത്തെ രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും വിജയ് നെ വരവേറ്റത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുതൽ രജനികാന്തും കമൽഹാസനുമടക്കമുള്ളവർ താരത്തിന് ആശംസകൾ അറിയിക്കാൻ മടികാട്ടിയില്ല. എന്നാൽ പാർട്ടി തുടങ്ങി അഞ്ചാം നാളിൽ ടി വി കെയ്ക്ക് ആദ്യ ‘പണി’ കിട്ടിയിരിക്കുകയാണ്. ഡി എം കെ സഖ്യ നേതാവിന്‍റെ വകയാണ് വിജയ് ന്‍റെ പാർട്ടിക്കുള്ള ആദ്യ പാര.

പാർട്ടിയുടെ പേരാണ് പാരയായിരിക്കുന്നത്. ടി വി കെ എന്ന പേര് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടികാട്ടി തമിഴക വാഴ്വൊരുമൈ കക്ഷിയുടെ അധ്യക്ഷൻ ടി വേൽമുരുകൻ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടികാട്ടി വിജയ് യുടെ പാർട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ ടി വേൽമുരുകൻ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ടി വി കെ എന്നത് തങ്ങളുടെ പാർട്ടിയായ തമിഴക വാഴ്വൊരുമൈ കക്ഷിക്ക് അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച പാർട്ടി അധ്യക്ഷൻ ടി വേൽമുരുകൻ, ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week