24.9 C
Kottayam
Friday, June 5, 2026

‘രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്’,നിയമസഭയിൽ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

Must read

ന്യൂഡല്‍ഹി:ഗ്യാൻവാപി മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ പ്രസ്താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അയോധ്യ, കാശി, മഥുര എന്നിവയാണതെന്നും യുപി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് പരാമര്‍ശിച്ചു.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് രാജ്യത്തെ മുഴുവന്‍ സന്തോഷത്തിലാക്കിയെന്നും ഇത്രയും കാലം അയോധ്യയ്ക്ക് നീതി ലഭിച്ചിരുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു

ഹിന്ദു സമൂഹം അയോധ്യക്കു പിന്നാലെ കാശി, മഥുര തർക്കങ്ങൾ സജീവമാക്കികൊണ്ടാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന. രാജ്യത്തെ ഹിന്ദു സമൂഹം അയോധ്യ, മഥുര, കാശി എന്നീ സ്ഥലങ്ങള്‍ മാത്രാണ് ആവശ്യപ്പെടുന്നത്.

ഇപ്പോള്‍ അതില്‍ അയോധ്യയില്‍ രാമക്ഷേത്രം യഥാര്‍ത്ഥ്യമായപ്പോള്‍ അതിനെക്കുറിച്ച് ഒരക്ഷരം പ്രതിപക്ഷം മിണ്ടിയില്ല. ഇപ്പോള്‍ വിശുദ്ധമായ അയോധ്യയെ കാണുമ്പോള്‍ എല്ലാവരും സന്തോഷിക്കുകയാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ ഇത് ചെയ്യേണ്ടതായിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week