27.6 C
Kottayam
Thursday, June 4, 2026

ശരദ് പവാറിന്റെ പാർട്ടിയ്ക്ക് പുതിയ പേര്‌; അംഗീകരിച്ച് തിര.കമ്മിഷൻ

Must read

ന്യൂഡൽഹി: എൻസിപി ശരദ് പവാർ പക്ഷത്തിന് ഇനി പുതിയ പേര്. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി–ശരദ്ചന്ദ്ര പവാർ എന്ന പേര് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു. പാർട്ടി നൽകിയ 3 പേരുകളിൽ നിന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ഈ പേരു തിരഞ്ഞെടുത്തത്.  നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് പവാർ, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് റാവു പവാർ എന്നിവയായിരുന്നു പവാർ നിർദ്ദേശിച്ച മറ്റു പേരുകൾ.

മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എ‍ൻസിപി വിഭാഗത്തെ ഔദ്യോഗികവിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചതോടെയാണ് ശരദ് പവാറിനും സംഘത്തിനും പാർട്ടിക്കു പുതിയ പേരു കണ്ടെത്തേണ്ടി വന്നത്.

ഇതിനു പുറമേ, പാർട്ടിയുടെ ചിഹ്‌നം തിരഞ്ഞെടുക്കുന്നതിനായി മൂന്ന് ചിഹ്‍നങ്ങളും അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയിരുന്നു. ഉദയസൂര്യൻ (തമിഴ്നാട് ഭരിക്കുന്ന ഡിഎംകെയ്‌ക്കു തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചിരിക്കുന്ന ചിഹ്‍നത്തിന്റെ വകഭേദം), ആൽമരം, ചായക്കപ്പ് എന്നിവയാണ് അദ്ദേഹം സമർപ്പിച്ചിരിക്കുന്ന ചിഹ്‍നങ്ങൾ. എൻസിപിയുടെ യഥാർഥ ചിഹ്‍നമായ ക്ലോക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അജിത് പവാർ വിഭാഗത്തിന് അനുവദിച്ചിരുന്നു.

അഭിഭാഷകരുമായും തനിക്കൊപ്പമുള്ള പാർട്ടി നേതാക്കളുമായി സുദീർഘമായ ചർച്ചകൾ നടത്തിയാണ് ശരദ് പവാർ മൂന്നു പേരുകൾ നിർദ്ദേശിച്ചതെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിയുടെ വോട്ടു ചോരുന്നതു തടയാൻ, പേരിനൊപ്പം നാഷനലിസ്റ്റ് അല്ലെങ്കിൽ പവാറിന്റെ പേര് ചേർക്കാനാണ് ശ്രമം.

- Advertisement -

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പുതിയ പേരു കണ്ടെത്തി അത് ആളുകളിലേക്കെത്തിക്കുന്നത് കടുത്ത വെല്ലുവിളിയാകുമെന്ന് നേതൃത്വം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ യഥാർഥ പേരും ശരദ് പവാറിന്റെ പേരും സംയോജിപ്പിച്ചുള്ള പരീക്ഷണം. ശരദ് പവാർ കോൺഗ്രസ്, ശരദ് പവാർ സ്വാഭിമാനി പക്ഷം എന്നീ പേരുകളും പാർട്ടി പരിഗണിച്ചിരുന്നതായാണ് വിവരം.

- Advertisement -

നേരത്തേ, 6 മാസത്തോളം നീണ്ട ഹിയറിങ്ങിനു ശേഷമാണ് പാർട്ടിയുടെ പേരും ചിഹ്‍നവും അജിത് പവാർ വിഭാഗത്തിന് അനുവദിച്ചത്. ജയന്ത് പാട്ടീൽ പ്രസിഡന്റായ ശരദ് പവാർ പക്ഷത്തിന് 27നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനു മുൻപ് പുതിയ പേരും ചിഹ്നവും അനുവദിക്കുന്നതിന് 3 നിർദേശങ്ങൾ വീതം നൽകാനും സമയം നൽകിയിരുന്നു. ഇന്നു വൈകിട്ട് ആറിനകം ഇതു കമ്മിഷനു നൽകണമെന്നായിരുന്നു നിർദ്ദേശം. ഈ സാഹചര്യത്തിലാണ് പുതിയ പേരുകളും ചിഹ്‍നങ്ങളും കൈമാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week