29.4 C
Kottayam
Friday, June 5, 2026

അവന്‍ ഞങ്ങള്‍ കഴിച്ച പാത്രം എടുത്തുകൊണ്ടുപോയി കഴുകി വെച്ചു, ശരിക്കും ഞെട്ടിപ്പോയി; ഗോകുല്‍ സുരേഷിനെ കുറിച്ച് സുബീഷ് സുധി

Must read

കൊച്ചി: നടനും സുരേഷ് ഗോപിയുടെ മകനുമായി ഗോകുല്‍ സുരേഷുമൊത്തുള്ള ഷൂട്ടിംഗ് ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ടുള്ള നടന്‍ സുബീഷ് സുധിയുടെ അഭിമുഖം ചര്‍ച്ചയാകുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സുബീഷ് ഗോകുലിനെപ്പറ്റി മനസ്സുതുറന്നത്.

‘സെറ്റില്‍ ഗോകുല്‍ സുരേഷും ഞാനും പിഷാരടിയും കൂടി ഭക്ഷണം കഴിക്കുകയായിരുന്നു. റൂമിലിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഞാന്‍ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഫോണ്‍ വന്നു. ഞാന്‍ പ്ലേറ്റ് വെച്ചിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ കണ്ടത് ഗോകുല്‍ ഞങ്ങളുടെ പാത്രം എടുത്തുകൊണ്ടുപോയി കഴുകി വയ്ക്കുന്നു. ഞാന്‍ ചോദിച്ചു, എന്താ ചങ്ങായി ഈ ചെയ്തേ എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു. അല്ല അവന്‍ അങ്ങനെയാ ശീലിച്ചതെന്ന്. ശരിക്കും ഞെട്ടിപ്പോയി.

രാഷ്ട്രീയത്തിലും സിനിമയിലും ഇത്രയും വലിയ പ്രശസ്തിയുള്ള ഒരാളുടെ മകന്‍, ഇങ്ങനെയൊക്കെ ചെയ്തപ്പോള്‍ ഞെട്ടിപ്പോയി,’ സുബീഷ് പറഞ്ഞു. ഉള്‍ട്ട സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഈ സംഭവം നടന്നത്. വിജയ് ബാബു-സാന്ദ്ര തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച്, വിപിന്‍ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി സിനിമയാണ് ഗോകുല്‍ സുരേഷിന്റെ ആദ്യചിത്രം. 2016ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

അജയ് വാസുദേവ് സംവിധാനം ചെയ്ത 2017 ലെ ക്രിസ്മസ് ചിത്രമായ മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തിലേയും ഒരു പ്രധാന വേഷം ചെയ്തത് ഗോകുലായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനൊപ്പം ഗോകുലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 2019ല്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും ഗോകുല്‍ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week